|    Aug 18 Sat, 2018 8:06 pm
FLASH NEWS

എസ്ഡിപിഐ ഭാരവാഹികളെ തെരഞ്ഞെടുത്തു

Published : 3rd April 2018 | Posted By: kasim kzm

കിഴക്കമ്പലം:  എസ്ഡിപിഐ കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റായി ഷംസു അഹ്മദ്, സെക്രട്ടറിയായി യഅ്കൂബ് എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു. ഷിബു മുഹമ്മദ് ( വൈസ് പ്രസിഡന്റ് ), മുഹമ്മദ് വി ഐ ( ജോ. സെക്രട്ടറി ), നവാസ് ടി കെ (ട്രഷറര്‍) ഉമ്മര്‍ വളപ്പില്‍, അഷ്‌റഫ് ചേലക്കുളം ( എക്‌സി. അംഗങ്ങള്‍ ) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
കാവുങ്ങപ്പറമ്പില്‍ നടന്ന പ്രതിനിധി സമ്മേളനം എസ്ഡിപിഐ ജില്ലാ സെക്രട്ടറി ഷെമീര്‍ മാഞ്ഞാലി ഉദ്ഘാടനം ചെയ്തു. പാര്‍ടി കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് ഷെരീഫ് അത്താണിക്കല്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
കോതമംഗലം: എസ്ഡിപിഐ പല്ലാരിമംഗലം പഞ്ചായത്ത് പ്രതിനിധി സഭ  പഞ്ചായത്ത് ഭാരവാഹികളെ  തെരഞ്ഞെടുത്തു. (പ്രസിഡന്റ)് മുഹമ്മദ് അഷ്‌റഫ്, (സെക്രട്ടറി) അനസ് പി എ, (വൈ. പ്രസിഡന്റ)്  നൗഷാദ്   റ്റി കെ, (ജോ. സെക്രട്ടറി)  പി  പി  റഹീം, (ട്രഷറര്‍)  റ്റി  എം മൂസ എന്നിവരെ തെരഞ്ഞെടുത്തു.  എസ്ഡിപി ഐ പഞ്ചായത്ത് പ്രസിഡന്റ് ഇബ്രാഹിം കെ എം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി പി മൊയ്ദീന്‍ കുഞ്ഞ് ഉല്‍ഘാടനം ചെയ്തു. , റിട്ടേണിങ ഓഫിസര്‍മാരായ മുഹമ്മദ് സ്വാലിഹ് ,ഷാജികുട്ടംമ്പുഴ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സെക്രട്ടറി അനസ് പി എ സംസാരിച്ചു.
എസ്ഡിപിഐ  നെല്ലിക്കുഴി പഞ്ചായത്ത് പ്രതിനിധി സഭ നടത്തി. രാവിലെ  7:30ന്  പഞ്ചായത്ത് പ്രസിഡന്റ് ഷാജി  പതാക ഉയര്‍ത്തി. വൈകീട്ട് 3ന് ഓഫിസില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ റിട്ടേണിംഗ് ഓഫിസര്‍മാരായ അലി പി എം, ഷാജി കുട്ടമ്പുഴ   തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ പഞ്ചായത്ത്  ഭാരവാഹികളായി  മൊയ്ദീന്‍ (പ്രസിഡന്റ്), ഹസ്സ ന്‍ മൗലവി (സെക്രട്ടറി),അസീസ് (വൈ.പ്രസിഡന്റ്), മുഹമ്മദ് (ജോ.സെക്രട്ടറി), മീരാന്‍ (ട്രഷറര്‍). എന്നിവരെ തെരഞ്ഞെടുത്തു
ആലുവ: എസ്ഡിപിഐ വാഴക്കുളം പഞ്ചായത്ത് പ്രതിനിധി സഭ എസ്ഡിപിഐ കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് ശരീഫ് അത്താണിക്കല്‍ ഉദ്്ഘാടനം ചെയ്തു. വാഴക്കുളം പഞ്ചായത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നാസര്‍ മുടിക്കല്‍(പ്രസിഡന്റ്), നൂഹ് മാറം പള്ളി (സെക്രട്ടറി), ജമാല്‍ വടക്കന്‍ (വൈ .പ്രസിഡന്റ്), റഊഫ് വാഴക്കുളം (ജോ. സെക്രട്ടറി), അസീസ് മാറം പള്ളി (ട്രഷറര്‍), കമ്മിറ്റിയംഗങ്ങളായി റഫീക്ക് മാറം പള്ളി, ഷംസു മറുപള്ളി, ഷാനവാസ് വാഴക്കുളം, സഹദ് മുടിക്കല്‍ എന്നിവരെ തെരെഞ്ഞെടുത്തു. മണ്ഡലം സെക്രട്ടറി സനൂപ് പട്ടിമറ്റം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
എസ്ഡിപിഐ ചിറ്റാറ്റുകര പഞ്ചായത്ത് പ്രതിനിധി സഭ നടന്നു. വടക്കേകര ആളംന്തുരുത്ത് അംബേദ്കര്‍ നഗറില്‍ നടന്ന പരിപാടി എസ്ഡിപിഐ ജില്ലാ സെക്രട്ടറി റഷീദ് എടയപുറം ഉദ്ഘാടനം ചെയ്തു .എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് സഗീര്‍ അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് യാക്കൂബ് സുല്‍ത്താന്‍, സെക്രട്ടറി സുധീര്‍ എന്നിവര്‍ പങ്കെടുത്തു. വൈകീട്ട് മൂന്നിന്് പതാക ഉയര്‍ത്തലോടെ ആരംഭിച്ച സഭയില്‍. ഫീറോസ് താന്നിപാടം സ്വാഗതം പറഞ്ഞു. മികച്ച ജന സേവനത്തിന് ഡോക്ടര്‍ ശ്രുതി ഹരിദാസിനെയും, ഡോക്ടര്‍ ഐഷാ മജീദിനെയും, അറബി കലോത്സവത്തില്‍ വിവിധ ഇനത്തില്‍ ഒന്നാം സ്ഥാനം നേടിയ  അല്‍ഹാഫിള് അല്‍ത്താഫിനെയും ചടങ്ങില്‍ അനുമോദിച്ചു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റായി സഗീര്‍ അറയ്ക്കലിനെയും, സെക്രട്ടറിയായി ഷമീര്‍ പാറപ്പുറത്തിനെയും, ട്രഷറര്‍ സിദ്ധീക്ക് വടക്കേകര, വൈ. പ്രസിഡന്റ് സലാം വടക്കേകര, ജോ. സെക്രട്ടറിയായി സഗീര്‍ വെടിമറയേയും തെരഞ്ഞെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss