|    Jul 22 Sun, 2018 6:04 pm
FLASH NEWS

എസ്ഡിപിഐ ബ്രാഞ്ച് സമ്മേളനം: വടംവലി മല്‍സരം നടത്തി

Published : 18th March 2018 | Posted By: kasim kzm

പാനൂര്‍: എസ്ഡിപിഐ കടവത്തൂര്‍ ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഉത്തര മേഖല വടംവലി മല്‍സരത്തില്‍ കടവത്തൂര്‍ പുഞ്ചിരി കലാകായിക വേദി ജേതാക്കളായി. കെഎംസി മുണ്ടത്തോട് രണ്ടാംസ്ഥാനം നേടി.
നേരത്തേ നടത്തിയ കബഡി മല്‍സരത്തില്‍ സഖാവ് കുഞ്ഞാലി വേറ്റുമ്മല്‍ സ്‌പോര്‍ട്‌സ് ക്ലബ് ഒന്നാം സ്ഥാനവും സഖാവ് രാജീവന്‍ സ്മാരക ക്ലബ് പാനൂര്‍ രണ്ടാം സ്ഥാനവും നേടി. കായിക മല്‍സരം സമീര്‍ പുല്ലൂക്കര ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു.
ഹാറൂണ്‍ കടവത്തൂര്‍, സി കെ അബൂബക്കര്‍, മഹ്മൂദ് പറമ്പത്ത്, നാറോള്‍ മുഹമ്മദ്, സാഹിര്‍ അഴിയൂര്‍, കെ അനസ് സംസാരിച്ചു. വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡും ട്രോഫിയും സലീം ഇയ്യശ്ശേരി വിതരണം ചെയ്തു.
മാടായി: എസ്ഡിപിഐ മുട്ടം ബ്രാഞ്ച് സമ്മേളനം പ്രസിഡന്റ് ഇസ്മായില്‍ മുട്ടം ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇസ്മായില്‍ മുട്ടം(പ്രസിഡന്റ്), മന്‍സൂര്‍ കക്കാടപ്പുറം(സെക്രട്ടറി), അഹ്മദ്(വൈസ് പ്രസിഡന്റ്), ഇല്യാസ് വേങ്ങര(ജോയിന്റ് സെക്രട്ടറി), ഫാഹിസ്(ഖജാഞ്ചി), ഇസ്മായില്‍ എട്ടിക്കുളം, ഹംസ എട്ടിക്കുളം(പ്രവര്‍ത്തക സമിതിയംഗങ്ങള്‍). നാടിനെ പിടികൂടിയ മയക്കു മരുന്ന്-കഞ്ചാവ് മാഫിയയെ തുടച്ചുനീക്കാന്‍ മുഴുവന്‍ ജനങ്ങളും തയ്യാറാവണമെന്നു സമ്മേളനം ആവശ്യപ്പെട്ടു. തുടര്‍ന്നു നടന്ന സൗഹൃദ കബഡി മല്‍സരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss