പാലക്കാട്: എസ്ഡിപിഐ പാലക്കാട് മുനിസിപ്പാലിറ്റി 3, 4 വാര്‍ഡുകളിലെ ബ്രാഞ്ച് സമ്മേളനം സംയുക്തമായി സംഘടിപ്പിച്ചു. ശങ്കുവാരത്തോട് ജങ്ഷനില്‍ നടന്ന പ്രതിനിധി സമ്മേളനം പാലക്കാട് മണ്ഡലം പ്രസിഡന്റ് ഒ എച്ച് ഖലീല്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് എച്ച് കാജാ ഹുസയ്്ന് പതാക ഉയര്‍ത്തി. നാലാം വാര്‍ഡ് ബ്രാഞ്ച് പ്രസിഡന്റായി കാജാ ഹുസയ്്നെയും സെക്രട്ടറിയായി എച്ച് ഫിറോസിനെയും തിരഞ്ഞെടുത്തു.
21 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. മൂന്നാം വാര്ഡ്്് ബ്രാഞ്ച് പ്രസിഡന്റായി കെ ടി ഷാജഹാനെയും സെക്രട്ടറിയായി അബ്ദുല്‍ ജബ്ബാറിനെയും 19അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
പട്ടാമ്പി: കൈപ്പുറം ബ്രാഞ്ച് സമ്മേളനം പ്രസിഡന്റ് കെ എം നാസര്‍ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു. വാരിയം കുന്നന് നഗറില്‍ നടന്ന സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു.
പി കെ മുഹമ്മദ് മൗലവി (പ്രസിഡന്റ്റ്), ശമീര്‍ പുഴക്കല്‍(സെക്രട്ടറി), കെ എം നാസര്‍(വൈസ് പ്രസിഡന്റ്),ഹസ്സന് പി( ജോയിന്റ്റ് സെക്രട്ടറി), മുസ്തഫ എ കെ(ഖജാഞ്ചി), കൗണ്‍സിലര്‍മാരായി ഹനീഫ, റസാഖ് കെ, എന്നിവരെയും തിരഞ്ഞെടുത്തു.
കൂര്‍ക്കപ്പറമ്പ് ബ്രാഞ്ച് ഭാരവാഹികള്‍: മന്‍സൂര്‍ പുളിക്കല്‍( പ്രസിഡന്റ്്), സലാഹുദ്ധീന്‍ കെ(സെക്രട്ടറി), ഫാരിസ് പി(വൈസ് പ്രസിഡന്റ്), ഇര്‍ഷാദ് കെ(ജോയിന്റ്റ് സെക്രട്ടറി), സലാഹുദ്ധീന്‍ (ട്രഷറര്‍). ജില്ലാ സെക്രട്ടറി അലവിമാസ്റ്റര്‍, മണ്ഡലം പ്രസിഡന്റ്റ് ഹമീദ് കൈപ്പുറം, പഞ്ചായത്ത് സെക്രട്ടറി സിറാജ് കെ, മുഹമ്മദ്കുട്ടി പൈലിപ്പുറം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.