|    Apr 19 Thu, 2018 6:46 pm
FLASH NEWS

എസ്ഡിപിഐ ബ്രാഞ്ച് സമ്മേളനം

Published : 1st April 2018 | Posted By: kasim kzm

ഇരിട്ടി: എസ്ഡിപിഐ കാക്കയങ്ങാട് ബ്രാഞ്ച് സമ്മേളനം നടന്നു. പ്രസിഡന്റ്് പതാക ഉയര്‍ത്തി. തുടര്‍ന്നു വിവിധ കലാ-കായിക മല്‍സരങ്ങള്‍ അരങ്ങേറി. വൈകീട്ട് പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റിയംഗം സജീര്‍ കീച്ചേരി ഉദ്ഘാടനം ചെയ്തു. എ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: എ കെ സാജിദ് (പ്രസിഡന്റ്്്), ഇ റഹീസ് (വൈസ് പ്രസിഡന്റ്), എം നൗഫല്‍ (സെക്രട്ടറി), പി കെ റിയാസ് (ജോയിന്റ് സെക്രട്ടറി), റഹൂഫ് നല്ലൂര്‍ (ഖജാഞ്ചി).
തലശ്ശേരി: എസ്ഡിപിഐ മട്ടാമ്പ്രം ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഫുട്‌ബോള്‍, കമ്പവലി മല്‍സരങ്ങളും വനിതാ സംഗമവും നടത്തി. സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് ഉദ്ഘാടനം ചെയ്യതു. അഡ്വ. മുഹമ്മദ് ഷബീര്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ ഫായിസ് മുഖ്യപ്രഭാഷണം നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss