പൂന്തുറ: എസ്ഡിപിഐ മില്‍ക്ക് കോളനി ബ്രാഞ്ച് സമ്മേളനം സൈനുല്‍ ആബിദ് നഗറില്‍ മണ്ഡലം പ്രസിഡന്റ് അനസ് മാണിക്ക്യം വിളാകം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ഹബീബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുബൈര്‍ സമ്മേളന റിപോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ബ്രാഞ്ച് ഭാരവാഹി തിരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റി അംഗം ഷാഫി നിയന്ത്രിച്ചു. ഭാരവാഹികളായി സുബൈര്‍ (പ്രസിഡന്റ്), നൗഷാദ് (സെക്രട്ടറി), നൗഫര്‍ (വൈസ്പ്രസിഡന്റ്), ഷജീര്‍, ഹബീബ്, ഷംജീര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), സുധീര്‍ (ഖജാഞ്ചി) തിരഞ്ഞെടുത്തു. തുടര്‍ന്ന് മണ്ഡലം കമ്മിറ്റി അംഗം നയാസ്, സിറ്റി പ്രസിഡന്റ് ഷംനാദ്, സെക്രട്ടറി റഫീക് സംസാരിച്ചു.
പൂന്തുറ: എസ്ഡിപിഐ പരുത്തിക്കുഴി ബ്രാഞ്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു. പരുത്തിക്കുഴി ബ്രാഞ്ച് പ്രസിഡന്റ് അബ്ദുല്‍ റഹീം, വൈസ് പ്രസിഡന്റ് റാഫി, സെക്രട്ടറി മുഹമ്മദ് ഷാരൂഖ്, ജോയിങ്് സെക്രട്ടറിമാരായി ഷാനവാസ്, അജ്മല്‍ സേട്ട്, ഷംനാദ് എംഎസ്, ട്രഷറര്‍ അല്‍ത്താഫ് പരുത്തിക്കുഴി തിരഞ്ഞെടുത്തു.
നേമം: എസ്ഡിപിഐ നേമം മണ്ഡലം പുത്തന്‍പള്ളി ബ്രാഞ്ച് സമ്മേളനം നടന്നു. മണ്ഡലം പ്രസിഡന്റ് യൂസുഫ് അധ്യക്ഷത വഹിച്ചു. പുതുക്കാട് ഫാത്തിമ എന്റര്‍പ്രൈസസ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ സിറ്റി പ്രസിഡന്റ് ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി സാദിഖ്(പ്രസിഡന്റ്), അല്താഫുദ്ദീന്(സെക്രട്ടറി), അബ്ദുല്‍ റഷീദ് (ഖജാഞ്ചി), നുജുമുദ്ദീന്‍ (വൈസ് പ്രസിഡന്റ്), നജീബ് (ജോയിന്റ് സെക്രട്ടറി), സൈനുല്‍ ആബ്ദീന്‍ (സിറ്റി കൗണ്‍സില്‍ അംഗം) തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.