|    Jan 17 Tue, 2017 4:33 pm
FLASH NEWS

എസ്ഡിപിഐ ബോധവല്‍ക്കരണ സെമിനാറും ലഹരി വിരുദ്ധ പ്രതിജ്ഞയും

Published : 15th August 2016 | Posted By: SMR

ഗുരുവായൂര്‍: എസ്ഡിപിഐ ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ അഖണ്ഡതയ്ക്കായി കരുത്താര്‍ജ്ജിക്കുക എന്ന സന്ദേശമുയര്‍ത്തി ഇന്ന് സ്വാതന്ത്ര്യദിനത്തില്‍ പഞ്ചായത്ത് തല ബോധവല്‍ക്കരണ സെമിനാറും ലഹരി വിരുദ്ധ പ്രതിജ്ഞയും ജനകീയ കൂട്ടായ്മയും സംഘടിപ്പിക്കും.
എല്ലാ പഞ്ചായത്തുകളിലും രാവിലെ 8.30ഓടെ പതാക ഉയര്‍ത്തും. ചാവക്കാട്ട് മണ്ഡലം കമ്മിറ്റിയംഗം ഷമീര്‍ ബ്രോഡ്‌വേ പതാക ഉയര്‍ത്തും.
വടക്കേക്കാട് പഞ്ചായത്തില്‍ എസ്ഡിപിഐ  മണ്ഡലം പ്രസിഡന്റ് അഷറഫ് വടക്കൂട്ട് പതാക ഉയര്‍ത്തും. മണ്ഡലം വൈസ് പ്രസിഡ ന്റ് നാസര്‍ പരൂര്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുക്കും.
പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ മണ്ഡലം ഖജാഞ്ചി യഹിയാ മന്ദലാംകുന്ന്, പുന്നയൂരില്‍ പഞ്ചായത്ത് പ്രസിഡന്റ് അക്ബര്‍ എടക്കഴിയൂര്‍, കടപ്പുറം പഞ്ചായത്തില്‍ പ്രസിഡന്റ് ഷാജഹാന്‍ ആനന്ദവാടി, ഒരുമനയൂരില്‍ മണ്ഡലം സെക്രട്ടറി ഇബ്രാഹിം പുളിക്കല്‍ എന്നിവ പതാക ഉയര്‍ത്തും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക