|    Feb 19 Mon, 2018 5:28 pm
FLASH NEWS

എസ്ഡിപിഐ ബേപ്പൂര്‍ മണ്ഡലം ലീഡേഴ്‌സ് മീറ്റ്

Published : 9th January 2017 | Posted By: fsq

ബേപ്പൂര്‍: ബേപ്പൂര്‍ മണ്ഡലം എസ്ഡിപിഐയുടെ ലീഡേഴ്‌സ് മീറ്റ് ഫറോക്ക് ഡ്രീം സിറ്റി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. 2020ല്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ മുന്നൊരുക്കമായാണ് മീറ്റ് സംഘടിപ്പിച്ചത്. ജനസേവനപ്രവര്‍ത്തനങ്ങളിലൂടെ ജനത്തിന്റെ സാമൂഹിക മുന്നേറ്റത്തിനും ഭരണകൂടങ്ങളുടെ ജനവിരുദ്ധ നിയമങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കുമെതിരേ ജനകീയ മുന്നേറ്റം സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകത ‘ജനസേവനം എന്ന വിഷയത്തില്‍ ക്ലാസെടുത്ത സുബൈര്‍ വേങ്ങേരി വിശദീകരിച്ചു. കോര്‍പറേറ്റുകളെ സഹായിക്കുകയും ജനങ്ങളെ സംഘടിതമായി കൊള്ളയടിക്കാനുള്ള വിളനിലം ഒരുക്കിക്കൊടുക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയതായി മുഖ്യപ്രഭാഷകന്‍ ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിന്റെ ബി ടീമാണ് തങ്ങളെന്ന് കേന്ദ്രത്തേയും സംഘപരിവാരത്തേയും ബോധ്യപ്പെടുത്തി സുഖിപ്പിക്കാനുള്ള ശ്രമമാണ് കേരള സര്‍ക്കാരും ഇവിടെ നടത്തുന്നത് എന്ന് ആനുകാലിക സംഭവങ്ങള്‍ വിശദീകരിച്ച് അദ്ദേഹം ബോധ്യപ്പെടുത്തി. അഹമ്മദ് മാസ്റ്റര്‍ കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് പി വി അന്‍വര്‍ അധ്യക്ഷതവഹിച്ചു. അബ്്ദുല്ല മാസ്റ്റര്‍, ആസിഫ് മാത്തോട്ടം സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss