|    Nov 18 Sat, 2017 4:03 pm
FLASH NEWS

എസ്ഡിപിഐ ബഹുജന്‍ മുന്നേറ്റ യാത്ര: പ്രചാരണ ജാഥ തുടങ്ങി

Published : 11th November 2017 | Posted By: fsq

 

തളിപ്പറമ്പ്: വര്‍ഗീയ-വിഭജന രാഷ്ട്രീയത്തിനെതിരേ എസ്ഡിപിഐ നടത്തുന്ന ബഹുജന്‍ മുന്നേറ്റ യാത്രയുടെ ഭാഗമായി സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ നടത്തുന്ന വടക്കന്‍ മേഖലാ ജാഥയുടെ പ്രചരണാര്‍ഥം തളിപ്പറമ്പ് മണ്ഡലം പ്രചാരണജാഥ തുടങ്ങി. എസ്ഡിടിയു ജില്ലാ പ്രസിഡന്റ് എസ് പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ മണ്ഡലം പ്രസിഡന്റ് ഇബ്രാഹീം തിരുവട്ടൂര്‍, സി ഇര്‍ഷാദ്, സി കെ മുഹമ്മദ് കുഞ്ഞി, കെ നസീര്‍ പങ്കെടുത്തു. പൊക്കുണ്ട്, ചൊറുക്കള, കരിമ്പം, പൂവം, ചപ്പാരപ്പടവ്, തിരുവ്ട്ടൂര്‍, വായാട്, പൊയില്‍, കുപ്പം, തളിപ്പറമ്പ് ടൗണ്‍, സയ്യിദ് നഗര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. വിവിധ കേന്ദ്രങ്ങളില്‍ ടി വി ഷമീര്‍, സി ഇര്‍ഷാദ്, എം മുഹമ്മദലി, ഇബ്രാഹീം, എസ്ഡിടിയു സംസ്ഥാന സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, ടി സി നിബ്രാസ് സംസാരിച്ചു. കണ്ണാടിപ്പറമ്പ്: എസ്ഡിപിഐ നാറാത്ത് പഞ്ചായത്ത് കണ്‍വന്‍ഷന്‍ സംസ്ഥാന സമിതിയംഗം കെ കെ അബ്്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. അഴീക്കോട് മണ്ഡലം പ്രസിഡന്റ് എ പി മുസ്തഫ, സെക്രട്ടറി ടി കെ നവാസ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി പി മുഹമ്മദ് റാഫി, മുഹമ്മദ് അമീന്‍, പി പി അബ്്ദുല്‍ ഖാദര്‍ സംസാരിച്ചു. പുതുതായി അംഗത്വമെടുത്തവര്‍ക്ക് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് മെംബര്‍ഷിപ്പ് നല്‍കി. ബഹുജന്‍ മുന്നേറ്റ യാത്ര വന്‍ വിജയമാക്കാന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു.അഴീക്കല്‍: എസ്ഡിപിഐ അഴീക്കോട് പഞ്ചായത്ത് കണ്‍വന്‍ഷന്‍ ജില്ലാ കമ്മിറ്റിയംഗം ഇഖ്ബാല്‍ കൊച്ചിപ്പള്ളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി പി നൗഫല്‍ അധ്യക്ഷത വഹിച്ചു. കെ റിയാസ് വാര്‍ഷിക റിപോര്‍ട്ട് അവതരിപ്പിച്ചു. എസ്ഡിടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ മുസ്തഫ, ഖാലിദ് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക