|    Sep 25 Tue, 2018 2:45 am
FLASH NEWS

എസ്ഡിപിഐ പ്രവര്‍ത്തകര്‍ പാലം നിര്‍മിച്ചുനല്‍കി

Published : 22nd August 2018 | Posted By: kasim kzm

അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍പ്പെട്ട തെച്ചാംപറമ്പ് മുക്കട്ടയില്‍ യാത്രാ ദുരിതമനുഭവിക്കുന്ന കോളനിക്കാര്‍ക്ക് വേണ്ടി എസ്ഡിപിഐ ഊ ര്‍ങ്ങാട്ടിരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ആര്‍ജി ടീം നടപ്പാലം നിര്‍മിച്ച് നല്‍കി മാതൃകയായി. വര്‍ഷങ്ങളായി ഇവിടെത്തെ പ്രദേശവാസികള്‍ തോടിന് കുറുകെ കടക്കാന്‍ പ്രയാസപ്പെടുകയായിരുന്നു. മഴക്കാലമായാല്‍ ശക്തമായ ഒഴുക്ക് കാരണം വിദ്യാര്‍ഥികള്‍ക്ക് വരെ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുകയായിരുന്നു. ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് ഈ പ്രദേശത്തെ അവഗണിക്കുകയും വികസന പ്രവര്‍ത്തനങ്ങള്‍ നിഷേധിക്കുകയും ചെയ്തതായി കോളനിക്കാര്‍ പറഞ്ഞു. മുപ്പത്തഞ്ച് വര്‍ഷം പഴക്കമുള്ള തടയണ തകര്‍ന്ന് യാത്ര ക്ലേശകരമായ സാഹചര്യമാണുത്. എസ്ഡിപിഐ ആര്‍ജി ടീം സ്ഥലം സന്ദര്‍ശിച്ച് നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് ആവശ്യമായവ ശേഖരിച്ച് നടപ്പാലം നിര്‍മിക്കുകയായിരുന്നു.എസ്ഡിപിഐ ഏറനാട് മണ്ഡലം പ്രസിഡന്റ് റഷീദ് പുത്തലം നേതൃത്വം നല്‍കിയ ആര്‍ജി ടീമില്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് മുനവ്വര്‍ വടക്കുംമുറി, സെക്രട്ടറി അറക്കല്‍ ബാദുഷ, കെ ഷറഫുദ്ദീ, എം പി ജലീല്‍, യു വീരാന്‍ കുട്ടി, പി കെ മുഹമ്മദ്, സമദ് കാവനൂര്‍, അമീന്‍ തച്ചണ്ണ പാലം നിര്‍മ്മാണത്തിന് നേതൃത്വം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss