|    Oct 21 Sun, 2018 7:32 pm
FLASH NEWS

എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം ആക്രമണം

Published : 12th September 2017 | Posted By: fsq

 

അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം ആക്രമണം. വീട്ടമ്മയടക്കം മൂന്നുപേര്‍ക്ക് പരിക്ക്.വീടുകള്‍ക്കു നേരെയും ആക്രമണമുണ്ടായി. വണ്ടാനം കാട്ടുമ്പുറം വീട്ടില്‍ ത്വാഹ (48), നീര്‍ക്കുന്നം കാട്ടൂക്കാരന്‍ പറമ്പ് അബ്ദുല്‍ സലാം ( 28), കാക്കാഴം പുതുവല്‍ സവാദിന്റെ ഭാര്യ മുനീറ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുനീറയ്ക്ക് ഗുരിതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ 10 ഓടെയായിരുന്നു സംഭവം.നീര്‍ക്കുന്നം പടിഞ്ഞാറ് ചായക്കടയിലുണ്ടായ വാക്കുതര്‍ക്കത്തിന്റെ പേരില്‍ സംഘടിച്ചെത്തിയ 20 അംഗ സിപിഎം സംഘം കാക്കാഴം പുതുവല്‍ സ വാദ്, നൗഫല്‍ എന്നിവരുടെ വീടിനു നേരെ ആക്രമണം നടത്തുകയായിരുന്നു. ജനല്‍ ചില്ലുകളും വീട്ടുപകരണങ്ങളും അടിച്ചു തകര്‍ത്തു.തടസ്സം പിടിക്കാനെത്തിയപ്പോഴാണ് മുനീറക്ക് മര്‍ദ്ദനമേറ്റത്.സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലിസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss