|    Oct 20 Fri, 2017 9:51 pm
FLASH NEWS
Home   >  Kerala   >  

എസ്ഡിപിഐ പ്രവര്‍ത്തകരെ കൊല്ലാന്‍ ശ്രമിച്ച പ്രതികള്‍ മന്ത്രിക്കൊപ്പം; നാണക്കേടെന്ന്: എസ്ഡിപിഐ

Published : 15th July 2017 | Posted By: mi.ptk

പത്തനംതിട്ട:എസ്ഡിപിഐ പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ  പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ മന്ത്രി പങ്കെടുത്ത പരിപാടിയിലെത്തിയത് നാണക്കേടെന്ന് എസ്ഡിപിഐ. സംഭവം പോലീസ് സേനക്ക് അപമാനമാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് പറഞ്ഞു.പന്തളത്ത് എസ്ഡിപിഐ പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി അബ്ദുല്ല അടക്കമുള്ള സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് വ്യാഴാഴ്ച ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ പങ്കെടുത്ത പന്തളത്തെ പരിപാടിയില്‍ പോലിസ് സംരക്ഷണയില്‍ പങ്കെടുത്തത്.  പ്രതികള്‍ ഒളിവിലാണെന്ന പോലിസ് വാദം ഇതോടെ പൊളിഞ്ഞു. സിപിഎം-പോലീസ് അവിശുദ്ധ കൂട്ട്‌കെട്ടാണ് ജില്ലയിലെന്നുള്ള ആരോപണം ശരിവക്കുന്നതാണ് നടപടി. ആരോഗ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലിസിന് മുന്നിലിട്ട് തല്ലിചതച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് ഭരണ പരാജയം മറച്ചു വക്കാനുള്ള സിപിഎം അണികളുടെ ശ്രമത്തെയാണെന്നും അദ്ദേഹം ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക