|    May 29 Mon, 2017 7:33 am
FLASH NEWS

എസ്ഡിപിഐ പ്രവര്‍ത്തകരെ കൊല്ലണമെന്ന് പ്രസംഗം, പാറയ്ക്കല്‍ അബ്ദുല്ലയ്‌ക്കെതിരെ കേസെടുത്തു

Published : 3rd September 2016 | Posted By: G.A.G

parakkal-abdullaനാദാപുരം : എസ്ഡിപിഐ പ്രവര്‍ത്തകരെ കൊല്ലണമെന്ന് പൊതുവേദിയില്‍ ആഹ്വാനം ചെയ്തതിന്റെ പേരില്‍ കുറ്റിയാടി എംഎല്‍എയും ലീഗ് നേതാവുമായ പാറയ്ക്കല്‍ അബ്ദുല്ലയ്‌ക്കെതിരെ നാദാപുരം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.ഡി.വൈ.എഫ്.ഐ ബ്ലോക് പ്രസിഡന്റ് ടി. അബീഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നാദാപുരം ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് സെക്ഷഷന്‍ 501 (1 ബി ) വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്്.
ദുബയ് കെഎംസിസി വേദിയില്‍ വെച്ചാണ് പാറയ്്ക്കല്‍ അബ്ദുള്ള എറെ വിവാദമായ പ്രസംഗം നടത്തിയത്. അസ്ലമിന്റെ കൊലപാതകികളെ മാത്രമല്ല ‘എസ്ഡിപിഐ പ്രവര്‍ത്തകരെക്കൂടി വക വരുത്തണ’മെന്നായിരുന്നു പാറയ്ക്കല്‍ അബ്ദുള്ള പ്രസംഗിച്ചത്. എസ്ഡിപിഐ ക്കാരനെ കൊല്ലാന്‍ മുസ്ലീം ലീഗുകാരനെന്താ വിഷമം ഉണ്ടായിട്ടാ? എസ്ഡിപിഐക്കാരനെ കൊല്ലാന്‍ നമുക്കെന്താ പ്രയാസമുണ്ടോ എന്നും അബ്ദുള്ള ചോദിച്ചിരുന്നു. പ്രസംഗത്തിന്റെ വീഡിയോദൃശ്യങ്ങളും ശബ്ദരേഖയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day