|    May 25 Thu, 2017 10:42 am
FLASH NEWS

എസ്ഡിപിഐ പ്രവര്‍ത്തകന്റെ വധം: പ്രതി റിമാന്‍ഡില്‍

Published : 15th October 2016 | Posted By: SMR

farook

കണ്ണൂര്‍: എസ്ഡിപിഐ നീര്‍ച്ചാല്‍ ബ്രാഞ്ച് പ്രസിഡന്റും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും പാചകത്തൊഴിലാളി ഫെഡറേഷന്‍ കണ്ണൂര്‍ മണ്ഡലം പ്രസിഡന്റുമായ കണ്ണൂര്‍ സിറ്റി ഐറ്റാണ്ടി പൂവളപ്പില്‍ എം ഫാറൂഖി(43)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി വെത്തിലപ്പള്ളിയിലെ റഊഫ് എന്ന കട്ട റഊഫി(29)നെ കോടതി റിമാന്‍ഡ് ചെയ്തു. മുസ്‌ലിംലീഗ് പ്രവര്‍ത്തകനും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമാണ് റഊഫ്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി സിറ്റി പോലിസ് അറിയിച്ചു. പ്രതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 10.30ഓടെ കണ്ണൂര്‍സിറ്റി സെന്‍ട്രലിലെ ബര്‍മ ഹോട്ടലിന് എതിര്‍വശമായിരുന്നു സംഭവം. ഹോട്ടലില്‍ നിന്നിറങ്ങി റോഡരികിലൂടെ പോവുകയായിരുന്ന ഫാറൂഖിനെ പ്രകോപനമില്ലാതെ റഊഫ് വെട്ടിയും കുത്തിയും പരിക്കേല്‍പിക്കുകയായിരുന്നു. ഇരു കൈകള്‍ക്കും വയറിനും പിന്‍ഭാഗത്തും കുത്തേറ്റ ഫാറൂഖിനെ ഉടന്‍ കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട ഫാറൂഖിന്റെ വീട് എസ്ഡിപിഐ ദേശീയ സെക്രട്ടറി എ സഈദ് സന്ദര്‍ശിച്ചു. കണ്ണൂര്‍ സിറ്റിയിലെ വീട്ടിലും അഴീക്കോട് മീന്‍കുന്നിലെ ഭാര്യവീടും സന്ദര്‍ശിച്ച അദ്ദേഹം കുടുംബാംഗങ്ങളെയും മക്കളെയും ആശ്വസിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ മുഹമ്മദ് കുഞ്ഞി, അഴീക്കോട് മണ്ഡലം സെക്രട്ടറി ടി കെ നവാസ്, ഖജാഞ്ചി വി പി അബ്ദുല്ല, നൗഷാദ് പുന്നക്കല്‍ തുടങ്ങിയവരും സഈദിനൊപ്പമുണ്ടായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് വിവിധ സ്ഥലങ്ങളില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day