|    Mar 25 Sat, 2017 1:24 pm

എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതിഷേധപ്രകടനം നടത്തി

Published : 14th October 2016 | Posted By: Abbasali tf

പെരുമ്പാവൂര്‍: എസ്ഡിപിഐ കണ്ണൂര്‍ സിറ്റി ബ്രാഞ്ച് പ്രസിഡന്റ് ഫറൂഖിനെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ മയക്കുമരുന്നു മാഫിയ ക്രിമിനല്‍ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പെരുമ്പാവൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. വൈകീട്ട് അഞ്ചിന് ജില്ലാ നേതാക്കളടക്കം നൂറുകണക്കിനു പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഭരണപ്രതിസന്ധിയെ മറികടക്കാന്‍ ലീഗും സിപിഎമ്മും കൈകോര്‍ത്ത് കൊലപാതകങ്ങള്‍ നടത്തി മാധ്യമശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. നാട്ടില്‍ അരാജകത്വം വളര്‍ത്താന്‍ ശ്രമിക്കുന്ന ഈ രാഷ്ട്രീയ കൂട്ടുകെട്ട് തിരിച്ചറിഞ്ഞ് ഇവരെ ഒറ്റപ്പെടുത്താന്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഒന്നിച്ചണിചേരണമെന്നും ആവശ്യപ്പെട്ടു. ആലുവ: എസ്ഡിപിഐ കണ്ണൂര്‍ സിറ്റി ബ്രാഞ്ച് പ്രസിഡന്റ് ഫറൂഖിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കുഞ്ഞുണ്ണിക്കര, ഉളിയന്നൂര്‍ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കുഞ്ഞുണ്ണിക്കരയില്‍ പ്രതിഷേധപ്രകടനം നടത്തി. മണ്ഡലം സെക്രട്ടറി സുധീര്‍ കുഞ്ഞുണ്ണിക്കര, പഞ്ചായത്ത് സെക്രട്ടറി സിയാദ് ഉളിയന്നൂര്‍, ബ്രാഞ്ച് പ്രസിഡന്റ് അന്‍വര്‍, റഷീദ്, ഷാജി നേതൃത്വം നല്‍കി.

(Visited 11 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക