|    Mar 25 Sat, 2017 11:09 pm
FLASH NEWS

എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതിഷേധപ്രകടനം നടത്തി

Published : 14th October 2016 | Posted By: Abbasali tf

മലപ്പുറം: കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വിവിധ മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ നടന്ന പ്രകടനത്തിന് ടി സിദ്ധീഖ്, ടി അബൂബക്കര്‍, കെ കെ സാദിഖലി, എം ടി മുഹമ്മദ്, ഷബീല്‍, നിഷാദ്, റഊഫ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കി. പൂക്കോട്ടൂര്‍ എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തില്‍ പഞ്ചായത്ത് ഭാരവാഹികളായ റഫീഖ് വെള്ളൂര്‍, റൗഫ് അറവങ്കര, അലിമാനു വെള്ളൂര്‍, മുഹമ്മദ് വള്ളുവമ്പ്രം, മൊയ്തീന്‍ കുട്ടി പൂക്കോട്ടുര്‍, ഷൗക്കത്ത് പുല്ലാര, അബ്ബാസ്, സാക്കിര്‍ മൂച്ചിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. എറനാട് മണ്ഡലം കമ്മിറ്റി അരീക്കോട് നടത്തിയ പ്രകടനത്തിന് അബ്ദുര്‍റഹ്മാന്‍ കൊളപ്പറ്റ, ഹക്കീം തച്ചണ്ണ, ലത്തീഫ് അരീക്കോട്, മുഹമ്മദ് വഹബി നേതൃത്വം നല്‍കി. പുത്തനത്താണിയില്‍ അശ്‌റഫ് ചെലൂര്‍, എം കെ സകരിയ്യ, പി എ ശംസുദ്ദീന്‍, കെ പി ഫൈസല്‍, എം കെ യൂനസ് നേതൃത്വം നല്‍കി. മഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സി അക്ബര്‍, സെക്രട്ടറി ഓവുങ്ങല്‍ മാനു, ജോയിന്‍ സെക്രട്ടറി പി ടി യൂനുസ്, മഞ്ചേരി മുനിസിപ്പല്‍ പ്രസിഡന്റ് വല്ലാഞ്ചിറ അബ്ദുല്‍ ലത്തീഫ്, തരകന്‍ അബ്ദുല്‍ അസീസ്, ഫൈസല്‍ മുള്ളമ്പാറ, പരേറ്റ സൈനുല്‍ ആബിദ് നേതൃത്വം നല്‍കി.

(Visited 13 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക