|    May 1 Mon, 2017 5:52 am
FLASH NEWS

എസ്ഡിപിഐ പ്രവര്‍ത്തകനു നേരെ വധശ്രമം; പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം

Published : 22nd October 2016 | Posted By: SMR

ബാലരാമപുരം: എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡന്റിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതിനെതിരേ പ്രതിഷേധം ശക്തമാവുന്നു. എസ്ഡിപിഐ ബാലരാമപുരം ടൗണ്‍ ബ്രാഞ്ച് പ്രസിഡന്റും ബാലരാമപുരം വിഴിഞ്ഞം റോഡില്‍ എഎം മെഡിക്കല്‍സ് ഉടമയുമായ അഞ്ചുവന്നതെരുവ് പുത്തന്‍വീട്ടില്‍ സൈഫുദ്ദീന്‍(51) വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കഴിഞ്ഞ ഡിസംബര്‍ 30ന് രാത്രി 10.30ന്  മെഡിക്കല്‍ സ്റ്റോര്‍ അടച്ച് വീട്ടിലേക്ക് പോകവെ അഞ്ചുവന്നം പുത്തന്‍വീട് ഇടവഴിയില്‍ വച്ചാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ഇയാളെ തലയില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തിയ സിഐയും സംഘവും നേരായദിശയില്‍ തന്നെ അന്വേഷണവുമായി മുന്നോട്ട് പോയെങ്കിലും രാഷ്ട്രീയ ഇടപെടല്‍ കാരണം പ്രതികളെ പിടികൂടാന്‍ പോലിസ് മടിക്കുന്നതായാണ് ആരോപണം. സംഭവം നടന്ന് 300 ദിവസമായിട്ടും നടപടി ഇല്ലാതായതോടെയാണ് എസ്ഡിപിഐ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധ സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ കഴിഞ്ഞദിവസം ടൗണില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍, സെക്രട്ടറി നിസാര്‍, ബ്രാഞ്ച് പ്രസിഡന്റ്മാരായ സൈഫുദ്ദീന്‍, ഷെഫീഖ്, മുനീര്‍, സെക്രട്ടറിമാരായ സുബൈര്‍, നൗഷാദ് നേതൃത്വം നല്‍കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day