|    May 21 Mon, 2018 3:15 am
FLASH NEWS

എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി

Published : 10th December 2017 | Posted By: kasim kzm

നോര്‍ത്ത് പറവൂര്‍: ലൗ ജിഹാദ് കള്ളക്കഥകള്‍ പറഞ്ഞ് 46 വയസുള്ള മുസ്്‌ലിം തൊഴിലാളിയെ പിക്കാസുകൊണ്ട് കൊത്തിക്കീറി പെട്രോളൊഴിച്ചു ചുട്ടുകരിച്ച സമാനതകളില്ലാത്ത സംഘപരിവാര ഭീകരതയ്‌ക്കെതിരേയും അത്തരം കൊലപാതകങ്ങള്‍ കേരളത്തിലും ആവര്‍ത്തിക്കും എന്നു സോഷ്യല്‍ മീഡിയകളിലൂടെ വെല്ലുവിളിക്കുന്ന ഹിന്ദു ഹെല്‍പ്‌ലൈന്‍ നേതാക്കളെ തുറങ്കിലടക്കാന്‍ മടിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നെറികേടിനെതിരേയും എസ്ഡിപിഐ പറവൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ചേന്ദമംഗലം കവലയില്‍ നിന്നും ആരംഭിച്ച പ്രകടനം പറവൂര്‍ ടൗണ്‍ ചുറ്റി പഴയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ സമാപിച്ചു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് യാക്കൂബ് സുല്‍ത്താല്‍ സംസാരിച്ചു.കരാളമായ പാതകം ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച് നാടിനെ സമ്പൂര്‍ണ നാശത്തിലേക്ക് തള്ളിവിടുന്ന തരത്തിലേക്ക് സംഘപരിവാര ഭീകരത വളര്‍ന്നിട്ടും അതിനു കൂച്ചുവിലങ്ങിടാന്‍ മതേതര ഇന്ത്യയിലെ ഭരണകൂടങ്ങളും നീതിന്യായ വ്യവസ്ഥകളും പാര്‍ട്ടികളും അറച്ചു നില്‍ക്കുന്ന പരിതാപകരമായ കാഴ്ചയാണ് കൂടുതല്‍ ഭീകരമെ ന്നും ഇത്തരം നിഷ്ഠൂര കൃത്യങ്ങള്‍ കേരളത്തിലും ആവര്‍ത്തിക്കുമെന്ന് പരസ്യമായി വെല്ലുവിളിക്കുന്ന പ്രതീഷ് വിശ്വനാഥിനെ പോലെയുള്ള ഹിന്ദു ഹെല്‍പ് ലൈന്‍ ഭീകരരെ അറസ്റ്റു ചെയ്തു തുറങ്കിലിടാതെ കേരള സര്‍ക്കാരും ഈ ഭീകരതയ്ക്ക് കൂട്ട്   നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.വൈപ്പിന്‍: ലൗ ജിഹാദ് ആരോപിച്ച് സംഘപരിവാരം രാജസ്ഥാനില്‍ നടത്തിയ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ വൈപ്പിന്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. എടവനക്കാട് ജുമാമസ്ജിദിനു സമീപത്തു നിന്നാരംഭിച്ച പ്രകടനം അണിയില്‍ ബസാറില്‍ സമാപിച്ചു. പ്രസിഡന്റ് സുല്‍ഫിക്കര്‍, സെക്രട്ടറി അമീര്‍, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സുബൈര്‍, പിഎസ് സബിര്‍, റിയാസ് മുനമ്പം നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss