|    Dec 17 Mon, 2018 5:39 am
FLASH NEWS

എസ്ഡിപിഐ പ്രതിഷേധ ദിനാചരണം ഇന്ന്

Published : 31st May 2018 | Posted By: kasim kzm

കല്‍പ്പറ്റ: ജില്ലയില്‍ രൂക്ഷമായ വന്യമൃഗശല്യത്തിനെതിരേ അടിയന്തര നടപടിയാവശ്യപ്പെട്ട് എസ്ഡിപിഐ ഇന്നു ജില്ലയില്‍ പ്രതിഷേധ ദിനാചരണം നടത്തും. വന്യജീവികള്‍ വയനാടന്‍ ജനതയെ കൊല്ലുന്നതു തുടരുമ്പോഴും ഇതിനെതിരായ സമരങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതര്‍.
ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ വയനാട്ടുകാരെ കൂട്ടക്കുരുതിക്ക് കൊടുക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ കൊണ്ടുപോവുന്നതെന്നു ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
വടക്കനാട്ടെ വീട്ടമ്മമാര്‍ ആഴ്ചകളായി സത്യഗ്രഹത്തിലിരുന്നിട്ടും തിരിഞ്ഞുനോക്കാതെ നാടകം കളിക്കുന്നതിനിടയ്ക്കാണ് ഇന്നലെ വീണ്ടും ഗോത്രവര്‍ഗ ബാലന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇത് അതീവ ഗൗരവമേറിയ വിഷയമായെടുത്ത് അടിയന്തര നടപടിയുണ്ടാക്കണം. ഈ ആവശ്യമുന്നയിച്ചാണ് പ്രതിഷേധ ദിനാചരണം. ജില്ലാ പ്രസിഡന്റ് എന്‍ ഹംസ, ജനറല്‍ സെക്രട്ടറി ടി നാസര്‍, ഖജാഞ്ചി അഡ്വ. അയ്യൂബ്, സെക്രട്ടറി ഇ ഉസ്മാന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss