|    Oct 20 Sat, 2018 2:24 am
FLASH NEWS

എസ്ഡിപിഐ പ്രതിഷേധറാലിയും ബീഫ് ഫെസ്റ്റും സംഘടിപ്പിച്ചു

Published : 1st May 2017 | Posted By: fsq

 

ആലങ്ങാട്: കരുമാലൂര്‍ പഞ്ചായത്തിലെ കാരുകുന്നില്‍ ഈസ്റ്റര്‍ തലേന്ന് പശുവിനെ അറുത്തു എന്നാരോപിച്ച് കല്ലറക്കല്‍ ജോസിനും കുടുംബത്തിനും നേരെയുണ്ടായ ആര്‍എസ്എസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കളമശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധറാലിയും ബീഫ് ഫെസ്റ്റും നടത്തി. നമ്മള്‍ ഇഷ്ടമുള്ളത് തിന്നും ഇഷ്ടമുള്ളത് പറയും എന്ന പ്രമേയവുമായി നടത്തിയ പരിപാടിയുടെ ഭാഗമായി യുസി കോളജില്‍ നിന്നും മാളികംപീടികയിലേക്ക് നടത്തിയ പ്രതിഷേധറാലിയില്‍ നൂറുകണക്കിനുപേര്‍ അണിനിരന്നു. തുടര്‍ന്നു നടന്ന പ്രതിഷേധ സമ്മേളനത്തില്‍ എസ്ഡിപിഐ കളമശ്ശേരി മണ്ഡലം പ്രസിഡന്റ് സി എസ് ഷാനവാസ് അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും എസ്ഡിടിയു സംസ്ഥാന വൈസ് പ്രസിഡന്റുമായ സുല്‍ഫിക്കര്‍ അലി ഉദ്ഘാടനം ചെയ്തു.രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കുന്ന ആര്‍എസ്എസിനെതിരേ മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളും രംഗത്തുവരണമെന്ന് അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ ജില്ലാ കമ്മിറ്റിയംഗങ്ങളായ സുധീര്‍ ഏലൂക്കര, നാസര്‍ എളമന, മണ്ഡലം സെക്രട്ടറി സുധീര്‍ ആലുവ, നാസിം പുളിക്കല്‍, അഷ്‌കര്‍ മാഞ്ഞാലി സംസാരിച്ചു. ഫൈസല്‍ പോട്ട, സലാഹുദ്ദീന്‍ വെളിയത്തുനാട്, നിസാര്‍ പള്ളത്ത്, ഫഹദ്, സലാഹുദ്ദീന്‍ നീറിക്കോട്, അബ്ദുല്‍ കരീം, ഷിഹാബ്, ഷെഫീഖ് നേതൃത്വം നല്‍കി. ആര്‍എസ്എസിനെതിരേ നടത്തിയ ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത നൂറുകണക്കിനാളുകള്‍ ബീഫ് കഴിച്ച് അവരുടെ പ്രതിഷേധം രേഖപ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss