|    Aug 17 Fri, 2018 9:27 am
Home   >  Todays Paper  >  Page 5  >  

എസ്ഡിപിഐ പ്രചാരണ വര്‍ഷത്തിന് ഇന്ന് ആരംഭം

Published : 21st June 2018 | Posted By: kasim kzm

തിരുവനന്തപുരം: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ 10ാം വാര്‍ഷികം പ്രമാണിച്ച് ‘ജനകീയ രാഷ്ട്രീയത്തിന്റെ 10 വര്‍ഷം’ എന്ന പേരില്‍ കേരളത്തില്‍ പ്രത്യേക പ്രചാരണ പരിപാടികളും സാമൂഹിക സേവന പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി അറിയിച്ചു.
10ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ഇന്ന് സംസ്ഥാനത്തെ എല്ലാ ബ്രാഞ്ചുകളിലും രാവിലെ എട്ടുമണിക്ക് പതാക ഉയര്‍ത്തും. മധുരപലഹാര വിതരണം, ശുചീകരണപ്രവര്‍ത്തനങ്ങള്‍, വൃക്ഷത്തൈ നടീല്‍, മഴക്കുഴി നിര്‍മാണം, ഗൃഹസമ്പര്‍ക്കം തുടങ്ങി വ്യത്യസ്ത പരിപാടികളോടെ സ്ഥാപകദിനം ആചരിക്കും. നിരവധി ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം നടപ്പാക്കും. ദുരന്തമേഖലകളില്‍ വിദഗ്ധ സേവനം ലഭ്യമാക്കുന്നതിന് പ്രാപ്തരായ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സംസ്ഥാനതലത്തില്‍ കര്‍മസേന രൂപീകരിക്കുമെന്നും മജീദ് ഫൈസി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss