|    Dec 14 Fri, 2018 1:54 am
FLASH NEWS

എസ്ഡിപിഐ പൊതു സമ്മേളനം ഇന്ന്

Published : 14th April 2018 | Posted By: kasim kzm

പാലക്കാട്: ഭരണഘടന ശില്‍പി ഡോ.ബി ആര്‍ അംബേദ്കറുടെ ജന്മദിനമായ ഏപ്രില്‍ 14ന് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി ‘നിരോധനങ്ങളുടെ കാലത്തെ അംബേദ്കറുടെ ഇന്ത്യ’ എന്ന പ്രമേയത്തില്‍ പൊതു സമ്മേളനം സംഘടിപ്പിക്കും. കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തിന് സമീപം സംഘടിപ്പിക്കുന്ന പരിപാടി എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്യും. ഇന്നു വൈകീട്ട് നാലിന് കോട്ടമൈതാനത്ത് നടക്കുന്ന സമ്മേളനത്തില്‍ രാജീവ് ഗാന്ധി സ്റ്റേ ഡിയം സര്‍ക്കിള്‍ നാഷനല്‍ കോ-ഓഡിനേറ്റര്‍ വി ആര്‍ അനൂപ്, എന്‍സിഎച്ചആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, ദലിത് തന്ത്രി ബിജു നാരായണ ശര്‍മ, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസി. മേരി എബ്രഹാം, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിമാരായ റോയ് അറക്കല്‍, പി കെ ഉസ്മാന്‍, സംസ്ഥാന സമിതിയംഗം ഇ എസ് കാജാ ഹുസയ്ന്‍ പങ്കെടുക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss