|    Jun 26 Mon, 2017 9:02 pm
FLASH NEWS

എസ്ഡിപിഐ പിന്തുണച്ചു; അഹമ്മദ് കുരിക്കള്‍ നഗര്‍: തല്‍സ്ഥിതി തുടരണമെന്ന് നഗരസഭാ കൗണ്‍സില്‍

Published : 28th October 2016 | Posted By: SMR

ഈരാറ്റുപേട്ട: നഗരസഭാ പുതിയ പ്രസംഗ മണ്ഡപം നിര്‍മിക്കുന്നവരെ അഹമ്മദ് കുരിക്കള്‍ നഗര്‍ തല്‍സ്ഥിതി തുടരാന്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ തീരുമാനിച്ചു. ചെയര്‍മാന്‍ ടി എം റഷീദ് അധ്യക്ഷത വഹിച്ചു. പുതുതായി പ്രസംഗ മണ്ഡപം നിര്‍മിക്കുന്നതു വരെ ഭാഗികമായി തകര്‍ത്ത കുരിക്കള്‍ നഗര്‍ പൊളിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി എം സിറാജ് ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ നഗരസഭയിലെ എസ്ഡിപിഐ ലീഡര്‍ സുബൈര്‍ വെള്ളാപ്പള്ളി പിന്താങ്ങി. ഇതോടെ 28 അംഗ കൗണ്‍സിലില്‍ യുഡിഎഫിന്റെ 11 പേരുടെയും എസ്ഡിപിഐയിലെ 4 പേരുടെയും പിന്തുണ ഈ വിഷയത്തില്‍ ഉണ്ടായതോടെ ഭൂരിപക്ഷത്തിന്റെ തീരുമാനം ചെയര്‍മാന്‍ ടി എം റഷീദ് അംഗീകരിക്കുകയായിരുന്നു. അഹമ്മദ് കുരിക്കള്‍ നഗര്‍ തകര്‍ത്തവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുമായാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ യോഗത്തിനെത്തിയത്. അഹമ്മദ് കുരിക്കള്‍ തല്‍സ്ഥിതി തുടരണമെന്ന ആവശ്യം അംഗീകരിച്ചതോടെ പിന്നീട് യോഗം സമാധാനപരമായാണ് നടന്നത്. യുഡിഎഫിന്റെ ആവശ്യം പരിഗണിച്ച് എല്ലാ വാര്‍ഡുകളിലും പദ്ധതി വിഹിതം തുല്യമായി വീതിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക