|    Nov 21 Wed, 2018 1:19 am
FLASH NEWS

എസ്ഡിപിഐ പാവറട്ടി സെന്ററില്‍ ധര്‍ണ നടത്തി

Published : 4th August 2018 | Posted By: kasim kzm

പാവറട്ടി: ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല എന്ന പ്രമേയത്തില്‍ എസ്ഡിപിഐ പാവറട്ടി പഞ്ചായത്ത് കമ്മിറ്റി പാവറട്ടി സെന്ററില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. സായാഹ്ന ധര്‍ണ്ണ എസ്ഡിടിയു സംസ്ഥാന സെക്രട്ടറി ബാബു മണി കരുവാരകുണ്ട് ഉദ്ഘാടനം ചെയ്തു.
ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ കഴിയാത്തതുകൊണ്ടാണ് എസ്ഡിപിഐയെ സിപിഎം അധികാരത്തിന്റെ എല്ലാ ദണ്ഡുകളും ഉപയോഗിച്ച് വേട്ടയാടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇനി അധികകാലം ഈ പാര്‍ട്ടിയെ ഭീകര വര്‍ഗീയ മുദ്ര ചാര്‍ത്തി ജനങ്ങള്‍ക്ക് മുന്നില്‍ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ലെന്ന് മുദ്ര ചാര്‍ത്തുന്നവര്‍ തിരിച്ചറിയണമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് ഹബീബ് പോക്കാക്കില്ലത്ത് അധ്യക്ഷത വഹിച്ചു. മണലൂര്‍ മണ്ഡലം പ്രസിഡന്റ് ഷഫീര്‍ ആര്‍ വി, മണ്ഡലം ഖജാഞ്ചി ഹാരിസ് അല്‍ ജസീല്‍ പാടൂര്‍, പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ ഹക്കീം, ഹസ്സന്‍ മരോട്ടിക്കല്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss