|    Jul 16 Mon, 2018 8:18 pm
FLASH NEWS

എസ്ഡിപിഐ പായിപ്പാട്ട് രാഷ്ട്രീയ സൗഹൃദ സംഗമം നടത്തി

Published : 7th August 2017 | Posted By: fsq

 

പായിപ്പാട്: സംഘപരിവാര്‍ ഭീകരതക്കെതിരേ ഇന്ത്യയെ തല്ലിക്കൊല്ലുന്നതു തടയുക എന്ന പ്രമേയമുയര്‍ത്തി എസ്ഡിപിഐ രാജ്യവ്യാപകമായി തുടക്കം കുറിച്ച കാംപയിന്റെ ഭാഗമായി എസ്ഡിപിഐ പായിപ്പാട് പഞ്ചായത്ത് കമ്മിറ്റി രാഷട്രീയ സൗഹൃദ സംഗമം നടത്തി. പരിപാടിയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയി അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. കുറഞ്ഞ ശതമാനം വോട്ട് നേടി അധികാരത്തിലെത്തിയ നരേന്ദ്രമോദി പശുവിന്റെ പേരിലുള്ള വംശീയ അക്രമണത്തിലൂടെ ഹിറ്റ്‌ലറിന്റെ ഭരണം പിന്തുടരുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.രാജ്യത്തെ മുസ്‌ലിം ദലിത് ജനവിഭാഗത്തെ തല്ലിക്കൊല രാഷട്രീയത്തിലൂടെ ആര്‍എസ്എസിന്റെ അജണ്ട നടപ്പാക്കാനുള്ള ശ്രമം രാജ്യത്തെ ജനങ്ങള്‍ ശക്തമായി എതിര്‍ക്കുമെന്നും അതിന് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും സംസ്ഥാന സെക്രട്ടറി പി കെ  ഉസ്മാന്‍ വിഷയാവതരണം നടത്തി സംസാരിച്ചു. പിഡിപി ജില്ലാ പ്രസിഡന്റ് എം എസ് നൗഷാദ്, കേരളാ കോണ്‍ഗ്രസ്(എം) മണ്ഡലം പ്രസിഡന്റ് ചാക്കോ ആന്റണി, എസ്ഡിപിഐ തിരുവല്ല വാര്‍ഡ് കൗണ്‍സിലര്‍ എം കെ  നിസാമുദ്ദീന്‍,അല്‍ത്താഫ് ഹസന്‍,അന്‍സാരി ഏനാത്ത്,അനീഷ് പി എ, അബ്ദുല്‍ സത്താര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss