|    Dec 17 Mon, 2018 9:02 am
FLASH NEWS

എസ്ഡിപിഐ പരിസ്ഥിതി പ്രചാരണത്തിന് ഇന്നു തുടക്കം

Published : 5th June 2018 | Posted By: kasim kzm

കണ്ണൂര്‍: ഹരിത നാട്, ഹരിത ഭൂമി എന്ന പ്രമേയത്തില്‍ പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചുമുതല്‍ പാര്‍ട്ടി സ്ഥാപക ദിനമായ 21 വരെ പരിസ്ഥിതി പ്രചാരണ കാലമായി ആചരിക്കാന്‍ എസ്ഡിപിഐ തീരുമാനിച്ചതായി ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് അറിയിച്ചു. ബ്രാഞ്ച് കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍ ജില്ലയിലൂടനീളം ആയിരം മഴക്കുഴികള്‍ നിര്‍മിക്കും.
കിണര്‍ റീചാര്‍ജിങിനെ കുറിച്ചും പരിസ്ഥിതി പരിചരണത്തെ കുറിച്ചും ഗൃഹസന്ദര്‍ശനം നടത്തി ജനങ്ങളെ ബോധവല്‍ക്കരിക്കും. ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, സോഷ്യല്‍ മീഡിയാ പ്രചാരണം, വൃക്ഷത്തൈ നടല്‍, സൗജന്യ സാങ്കേതിക സഹായം തുടങ്ങിയവ സംഘടിപ്പിക്കും.
പരിസ്ഥിതി പ്രചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാട്ടൂല്‍ പഞ്ചായത്തിലെ മാട്ടൂല്‍ സൗത്ത് ബ്രാഞ്ച് ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് നിര്‍വഹിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss