|    Oct 17 Tue, 2017 7:20 am
FLASH NEWS

എസ്ഡിപിഐ പദയാത്ര സംഘടിപ്പിച്ചു

Published : 23rd November 2016 | Posted By: SMR

തിരുവനന്തപുരം: ഏക സിവില്‍കോഡിനെതിരേ സംസ്ഥാന വ്യാപകമായി എസ്ഡിപിഐ നടത്തുന്ന പദയാത്രയുടെ ഭാഗമായി എസ്ഡിപിഐ കരമന സിറ്റി കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു. പൂജപ്പുര കാട്ടു റോഡില്‍ നിന്ന് ആരംഭിച്ച് കരമന ജങ്ഷനില്‍ പദയാത്ര സമാപിച്ചു. സിറ്റി കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ഹക്കീമിന്റെ നേതൃത്വത്തില്‍ നടത്തിയ പദയാത്ര മണ്ഡലം പ്രസിഡന്റ് ഹാഷിം മണക്കാട് ഉദ്ഘാടനം ചെയ്തു. ഏക സിവില്‍കോഡിനെതിരേ സന്ധിയില്ലാ സമരം ചെയ്യണമെന്നു മുഖ്യ പ്രഭാഷണം നടത്തിയ എസ്ഡിപിഐ ജില്ലാ സെക്രട്ടറി നിസാം തച്ചോണം പറഞ്ഞു. യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ സര്‍ക്കാര്‍ ഒരു സമുദായത്തിന്റെ മേല്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നതിനെതിരേ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പദയാത്രയ്ക്ക് ഏഴു സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി. സിറ്റി കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ഹക്കീം, സെക്രട്ടറി അബ്ദുല്‍ അസീസ്, സുല്‍ഫി, നിഷാദ്, അശ്‌റഫ്, ജലീല്‍ കരമന, ഹുസയ്ന്‍, ഷഫീഖ്, സുധീര്‍, നവാസ്, യൂസുഫ് എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക