|    Feb 21 Wed, 2018 4:20 pm
FLASH NEWS

എസ്ഡിപിഐ പഠനോപകരണ വിതരണവും അനുമോദനവും നടത്തി

Published : 28th May 2017 | Posted By: fsq

 

കേച്ചേരി: എസ്ഡിപിഐ പട്ടിക്കര ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നൂറ് വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണവും എസ്എസ്എല്‍സി-പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയ നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനവും നടത്തി. ചടങ്ങില്‍ അംബേദ്കര്‍ അവാര്‍ഡ് ജേതാവ് ഇ പി മുഹമ്മദ് പട്ടിക്കരയെ മൊമന്റോ നല്‍കി ആദരിച്ചു. പട്ടിക്കര എംഎംഎല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങ് എസ്ഡിപിഐ മണലൂര്‍ മണ്ഡലം പ്രസിഡന്റ് പി ഐ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ കിറ്റ് വിതരണം പാറന്നൂര്‍ സെന്റ്. ജോസഫ് ചര്‍ച്ച് വികാരി ഫാ. ജിന്റോ ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. പട്ടിക്കര തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് ജമാല്‍ മാസ്റ്റര്‍, പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് നസീര്‍ കേച്ചേരി, തഖ്‌വ യൂത്ത് ഫെഡറേഷന്‍ പ്രസിഡന്റ് മുഹമ്മദ് റഫീഖ്, അലിഫ് യൂത്ത്‌ഫെഡറേഷന്‍ പ്രസിഡന്റ് സിറാജുദ്ദീന്‍, വേലായുധന്‍ മാസ്റ്റര്‍, എസ്ഡിപിഐ ഭാരവാഹികളായ നൗഷാദ് മണലി, റാഷിദ് എം എ, എം കെ കമറുദ്ദീന്‍, തായിഫ് അഹമ്മദ് സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss