|    Feb 25 Sun, 2018 7:13 pm
FLASH NEWS

എസ്ഡിപിഐ പഞ്ചായത്ത് ഭാരവാഹിക്കെതിരേ ആക്രമണം: പ്രതിഷേധ പ്രകടനം നടത്തി

Published : 16th January 2017 | Posted By: fsq

 

ചെര്‍പ്പുളശ്ശേരി:എസ്ഡിപി ഐ അനങ്ങനടി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് രാജേഷിന് നേരെ ശനിയാഴ്ച നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. രാജേഷിന്റെ കുടുംബ വീട്ടില്‍ നടന്ന കല്യാണ ചടങ്ങിനിടെയാണ് സിപിഐഎം ബ്രാഞ്ച് കമ്മറ്റി അംഗവും, ആര്‍എസ് എസ് പ്രവര്‍ത്തകനും ചേര്‍ന്ന് രാജേഷിനെതിരേ മാരകമായി  അക്രമണം നടത്തിയത്.    ഗുരുതരമായിപരിക്കേറ്റ രാജേഷിനെ തൃശൂരിലെ വിദഗ്ദ ചികില്‍സക്ക് ശേഷം ഇപ്പോള്‍ ഒറ്റപ്പാലത്ത് ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.രാജേഷിനെ അക്രമിച്ചവര്‍ക്കെതിരേ ഉടന്‍ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് വരോട് നാലാംമൈലില്‍ നിന്നും തുടങ്ങി പനമണ്ണ സെന്ററില്‍ അവസാനിച്ച പ്രതിഷേധ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് മുസ്ഥ ,സെക്രട്ടറി ഷരിഫ്, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ റഫീഖ്, മൊയ്തു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss