|    Nov 16 Fri, 2018 7:07 am
FLASH NEWS

എസ്ഡിപിഐ നേതൃത്വത്തില്‍ ദുരിതബാധിതര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു

Published : 12th August 2018 | Posted By: kasim kzm

അടിമാലി: എസ്ഡിപിഐയുടെ നേതൃത്വത്തില്‍ ദുരിത ബാധിതര്‍ക്ക് ഭക്ഷ്യ വ്‌സതുക്കളും പലവൃഞ്ജന സാധനങ്ങളും വിതരണം ചെയ്തു. അടിമാലി പഞ്ചായത്ത് പരിധിയിലെ മന്നാങ്കാല, ഇരുമ്പുപാലം, അടിമാലി, കൂമ്പന്‍പാറ അടക്കം പ്രകൃതി ക്ഷോഭത്തില്‍ ദുരിത ബാധിതരായ പ്രദേശങ്ങളില്‍ ആര്‍ ആന്‍ഡ് ജെ വാളണ്ടിയര്‍മാര്‍ സഹായഹസ്തവുമായി എത്തി. അടിമാലി യൂണിറ്റി ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
എസ്ഡിപിഐ നേതാക്കളായ റഹിം സി. ബി, ഷെമീര്‍ പട്ടളായില്‍, സുധീര്‍ കെ.എം, അലി പി.കെ, റഷീദ് കെ.എസ്, നാസര്‍ കെ.പി തുടങ്ങിയവര്‍ സഹായ വിതരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പാഠ പുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഇവ സംഘടിപ്പിച്ച് നല്‍കുന്നതിന് ശ്രമം തുടങ്ങിയതായി പാര്‍ട്ടി നിയോജക മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss