|    Aug 22 Wed, 2018 4:38 am
FLASH NEWS

എസ്ഡിപിഐ നിയോജകമണ്ഡലം സെക്രട്ടറിയുടെ കട അടിച്ചുതകര്‍ത്തു

Published : 7th July 2018 | Posted By: kasim kzm

പത്തനാട്: എസ്ഡിപിഐ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സെക്രട്ടറി ലിബാസിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലര്‍ സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പത്തനാട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പില്‍ ഇന്നലെ രാത്രി 7.30 ഓടെയാണ് അക്രമണം നടന്നത്.സിപിഎം പ്രവര്‍ത്തകരായ അജ്മല്‍ വിലങ്ങു പാറ, ശാന്തി കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യാതൊരു പ്രകോപനവും കൂടാതെ കട അടിച്ചു തകര്‍ത്തത്.
മഹാരാജാസ് കോളജ് സംഭവത്തെത്തുടര്‍ന്ന് ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം വധഭീഷണി മുഴക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കറുകച്ചാല്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ നടന്ന അക്രമണം. പ്രതികള്‍ക്കെതിരേ കറുകച്ചാല്‍ പോലിസില്‍ പരാതി നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss