|    Apr 23 Sun, 2017 9:19 pm
FLASH NEWS

എസ്ഡിപിഐ നിയമസഭാ മാര്‍ച്ച് നാളെ

Published : 7th November 2016 | Posted By: SMR

SDPI-mirror

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ മതേതരമാവുക എന്നാവശ്യപ്പെട്ട് എസ്ഡ്പിഐ നാളെ നിയമസഭാ മാര്‍ച്ച് നടത്തും. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 10.30നു പ്രസ്‌ക്ലബ്ബ് പരിസരത്ത് നിന്നാരംഭിക്കുന്ന മാര്‍ച്ചിന് സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കും.
ജാതിയും മതവും നോക്കി യുഎപിഎ ചുമത്തുന്ന രീതി നിര്‍ത്തലാക്കുക, മുസ്‌ലിം സ്ഥാപനങ്ങള്‍ക്കെതിരേ പോലിസ് നടത്തുന്ന ഗൂഢ നീക്കങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന സംസ്ഥാന പ്രചാരണ കാംപയിന്റെ ഭാഗമായാണ് നിയമസഭാ മാര്‍ച്ച്. മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗത്തിന്റെ പേരില്‍ പോലിസ് കേസെടുത്ത ഗോപാലകൃഷ്ണന്‍, ശശികല, ഷംസുദ്ദീന്‍ പാലത്ത് എന്നിവരില്‍ ഷംസുദ്ദീന് മാത്രം യുഎപിഎ ചുമത്തിയ സര്‍ക്കാര്‍ ഈനിയമം മുസ്‌ലിംകള്‍ക്കും ദലിത്, ആദിവാസികള്‍ക്കും സംവരണം ചെയ്തിരിക്കുകയാണ്.  ആദിവാസികളായ ചാത്തുവും ഗൗരിയും ഇപ്പോഴും ജയിലില്‍ തന്നെയാണ്. ജാതിയും മതവും നോക്കി വിവേചനപൂര്‍വം ഇടപെടുന്ന സര്‍ക്കാര്‍ രീതി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
രാഷ്ട്രീയ നേട്ടങ്ങള്‍ക്ക്‌വേണ്ടി സംഘപരിവാര അജണ്ട നടപ്പാക്കുന്ന സര്‍ക്കാര്‍ കേരളത്തിന്റെ മതേതര പാരമ്പര്യം തകര്‍ക്കുകയാണ് ചെയ്യുന്നതെന്നും എസ്ഡിപിഐ കുറ്റപ്പെടുത്തി.  കൂടാതെ സംഘപരിവാര നുണപ്രചാരണങ്ങളെ ഏറ്റുപിടിക്കുന്ന മുഖ്യമന്ത്രി ആര്‍എസ്എസിന്റെ വിധ്വംസക പ്രവര്‍ത്തനങ്ങളോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നതിന് സമീപകാല സംഭവങ്ങള്‍ സാക്ഷിയാണ്. ഈ പശ്ചാത്തലത്തിലാണ് കേരള സര്‍ക്കാര്‍ മതേതരമാവുക എന്നാവശ്യപ്പെട്ട് നിയമസഭാ മാര്‍ച്ച് സംഘടിപ്പിച്ചതെന്നും മുഴുവന്‍ മതേതര വിശ്വാസികളും മാര്‍ച്ചിനോട് ഐക്യപ്പെടണമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day