|    Jun 25 Mon, 2018 11:12 pm
FLASH NEWS

എസ്ഡിപിഐ നടപ്പാലം നിര്‍മിച്ചു നല്‍കി

Published : 10th November 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: പാറത്തോട് പഞ്ചാത്ത് എട്ടാം വാര്‍ഡില്‍ കട്ടുപ്പാറ പടിയില്‍ മദീന നഗറില്‍ തോടിന് കുറുകെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ക്ക് നടപ്പാലം നിര്‍മിച്ചു നല്‍കി. പ്രദേശവാസികളുടെ ചിരകാല അഭിലാഷമാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടപ്പിലാക്കിയത്. നിര്‍മാണം പൂര്‍ത്തിയാക്കിയ പാലം പഞ്ചായത്തംഗം കെ യു അലിയാര്‍ പ്രദേശവാസികള്‍ക്കായി ഉദ്ഘാടനം ചെയ്ത് തുറന്നു കൊടുത്തു.എസ്ഡിപിഐ ഇടക്കുന്നം ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികളായ നൂഹ് തെക്കേ പുതുക്കോട്ട്, ഷാമോന്‍ പേക്കാട്ട് പുരയിടം, ഹാഷിം ചാപ്ലാക്കല്‍, സിദ്ധിക്ക് കൊല്ലംപറമ്പില്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss