|    Jun 23 Sat, 2018 5:35 pm
FLASH NEWS

എസ്ഡിപിഐ ധര്‍ണ സംഘടിപ്പിച്ചു

Published : 20th December 2017 | Posted By: kasim kzm

പാലക്കാട്: ദേവസ്വം നിയമനത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ഇടതു സര്‍ക്കാര്‍ തീരുമാനം ഭരണഘടനാ ലംഘനമാണന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി. ‘ഇടതു സര്‍ക്കാറിന്റെ സംവരണ വിരുദ്ധ നിലപാടിനെതിരെ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക സംവരണ വാദം സവര്‍ണ താല്‍പര്യമാണ്. ഭരണഘടന ഊന്നല്‍ നല്‍കുന്ന സാമൂഹിക നീതി ഉറപ്പുവരുത്താനുള്ള ജാതി സംവരണം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സാമ്പത്തിക സംവരണം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. എസ്ഡിടിയു ജില്ലാ പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍, പോപുലര്‍ ഫ്രണ്ട് ജില്ലാ  സെക്രട്ടറി അബ്ബാസ് തത്തമംഗലം, എസ്ഡിപിഐ ജില്ലാ സെക്രട്ടറി അഷ്‌റഫ് കെ പി, എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റംഗം എ വൈ കുഞ്ഞിമുഹമ്മദ്, എസ്ഡിപിഐ പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ഒ എച്ച് ഖലീല്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss