|    May 28 Sun, 2017 5:52 pm
FLASH NEWS

എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് സാംകുട്ടി ജേക്കബ് അന്തരിച്ചു

Published : 9th February 2016 | Posted By: SMR

പത്തനംതിട്ട: എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സാംകുട്ടി ജേക്കബ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തിരുവല്ല കുറ്റപ്പുഴ മലമേല്‍ പുത്തന്‍വീട്ടില്‍ എം എസ് ചാക്കോയുടെയും സാറാമ്മയുടെയും മകനായി ജനിച്ച സാംകുട്ടി ജേക്കബ് രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ സജീവമായിരുന്നു.
സിപിഎമ്മിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം ബിഎസ്പി സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ഖജാഞ്ചി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. എസ്ഡിപിഐ രൂപീകരണം മുതല്‍ പാര്‍ട്ടിയില്‍ സജീവമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവല്ല മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി ജനവിധി തേടിയിരുന്നു.
മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ 1.30 വരെ തിരുവല്ല നക്ഷത്ര ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനുവയ്ക്കും.
ചിന്നമ്മ ജേക്കബാണ് ഭാര്യ. അഡ്വ. സിനി(എറണാകുളം), മിനി (ഫാഷന്‍ ഡിസൈനര്‍, ബംഗളൂരു) എന്നിവര്‍ മക്കളാണ്. മരുമകന്‍: ജയ്‌സണ്‍ സെബാസ്റ്റ്യന്‍ (എക്‌സര്‍ ലൈന്‍ കമ്പനി, എറണാകുളം). സഹോദരി: എല്‍സിക്കുട്ടി. സംസ്‌കാരം ഇന്ന് വൈകീട്ട് മുന്നു മണിക്ക് വരിക്കാട് സിഎസ്‌ഐ പള്ളിക്ക് കീഴിലുള്ള കുറ്റപ്പുഴ സെമിത്തേരിയില്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day