|    Aug 20 Sun, 2017 3:03 pm
FLASH NEWS

എസ്ഡിപിഐ ദേശീയ കാംപയിന്‍ : സ്വാഗതസംഘം രൂപീകരിച്ചു

Published : 13th August 2017 | Posted By: fsq

 

ആലപ്പുഴ: ഹിന്ദുത്വ ഭീകരത അതിന്റെ മുഴുവന്‍ മറകളും നീക്കി പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ രാജ്യത്തെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ചെറുത്തുനില്‍പ്പിനും മുസ്്‌ലിം-ദലിത് ആദിവാസി വിഭാഗങ്ങളെ പ്രേരിപ്പിക്കുന്നതിനു വേണ്ടി എസ്ഡിപിഐ ദേശീയ കമ്മിറ്റി പ്രഖ്യാപിച്ച ‘ഇന്ത്യയെ തല്ലിക്കൊല്ലുന്നത് തടയുക’എന്ന കാംപയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 22ന് മണ്ണഞ്ചേരിയില്‍ ബഹുജന റാലിയും പ്രതിരോധ സംഗമവും സംഘടിപ്പിക്കും. ഇതിന്റെ വിജയത്തിനായി 51 അംഗ സ്വാഗത സംഘം കമ്മിറ്റി രൂപീകരിക്കുകയും 22ന് ജില്ലയിലെ മുഴുവന്‍ ബ്രാഞ്ച് കമ്മിറ്റികളിലും മുഴുവന്‍ വീടുകളിലും കാംപയിന്‍ നടത്താനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഭാരവാഹികളായി എം എസ് നവാസ് നൈന (ചെയര്‍മാന്‍), കെ എസ് ഷാന്‍ (വൈസ് ചെയര്‍മാന്‍), എം സാലിം (ജനറല്‍ കണ്‍വീനര്‍), എം നൈന, എ ബി ഉണ്ണി (രക്ഷാധികാരികള്‍), എന്നിവരേയും വിവിധവകുപ്പുകളുടെ കണ്‍വീനര്‍മാരായി കെ റിയാസ്, പി എസ് ഹാരിസ്, സക്കീര്‍ ഹുസയ്്ന്‍, പി കെ നിഷാദ്, നാസര്‍ അടിവാരം, രാജ്ഷാ അരൂര്‍, ശംസുദ്ദീന്‍ ചേര്‍ത്തല, എ നസീര്‍, ജെ ഷറഫുദ്ദീന്‍, സിയാദ് പതിയാങ്കര, ടി കെ നാസര്‍ പുറക്കാട്, ഷമീര്‍ തോട്ടപ്പള്ളി, കെ എം റഹിയാനത്ത്, സബീന, സിയാദ് മണ്ണാമുറി, ഐ സമീര്‍ കായംകുളം, അനീസ് മാന്നാര്‍, അനീഷ് വെട്ടിയാര്‍, നഹാസ് വീയപുരം, ഷാഹുല്‍ ആപ്പൂര്, ഷെഫീഖ് പുന്നപ്ര തിരഞ്ഞെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക