|    Dec 11 Tue, 2018 3:21 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

എസ്ഡിപിഐ തമിഴ്‌നാട് ഘടകം 50 ലക്ഷം നല്‍കി

Published : 29th August 2018 | Posted By: kasim kzm

എറണാകുളം/ആലപ്പുഴ: കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു സഹായമെത്തിക്കാന്‍ പോപുലര്‍ ഫ്രണ്ട് കേരള സംസ്ഥാന കമ്മിറ്റിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എസ്ഡിപിഐ തമിഴ്‌നാട് സംസ്ഥാന ഘടകം 50 ലക്ഷം രൂപ നല്‍കി.
ആലുവ പെരിയാര്‍ വാലിയില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് അംജദ് ബാഷ പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരത്തിനാണു ചെക്ക് കൈമാറിയത്. എസ്ഡിപിഐ തമിഴ്‌നാട് ജനറല്‍ സെക്രട്ടറിമാരായ നിജാം മൊയ്തീന്‍, അബ്ദുല്‍ ഹമീദ്, ട്രഷറര്‍ വി എം അബൂതാഹിര്‍, സെക്രട്ടറിമാരായ അമീര്‍ ഹംസ, രത്‌നം അണ്ണാച്ചി എന്നിവര്‍ തമിഴ്‌നാട്ടില്‍ നിന്നു വന്ന സംഘത്തിനൊപ്പമുണ്ടായിരുന്നു.
പോപുലര്‍ ഫ്രണ്ട് ദേശീയ സമിതിയംഗം ഇ എം അബ്ദുര്‍റഹ്മാന്‍, എസ്ഡിപിഐ കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, സംസ്ഥാന സമിതിയംഗം അബ്ദുല്‍ നാസിര്‍ ബാഖവി, ജില്ലാ സെക്രട്ടറിമാരായ അഫ്‌സല്‍, ഷിജാര്‍, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി, പി പി മൊയ്തീന്‍ കുഞ്ഞ് സംബന്ധിച്ചു.
അതേസമയം പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ആലപ്പുഴ ജില്ലയിലെ ദുരിതബാധിതരെ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലയിലെ മണ്ണഞ്ചേരി, ആലപ്പുഴ ചുങ്കം, പള്ളാന്തുരുത്തി, വളഞ്ഞ വഴി, കമ്പിവളപ്പ് പ്രദേശങ്ങളിലെ ദുരിതബാധിതരെയും ദുരിതാശ്വാസ ക്യാംപുകളുമാണ് നേതാക്കള്‍ സന്ദര്‍ശിച്ചത്. പോപുലര്‍ ഫ്രണ്ട് ദേശീയ സമിതിയംഗം ഇ എം അബ്ദുര്‍റഹ്മാന്‍, സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ എന്നിവരും ജില്ലാ-പ്രാദേശിക നേതാക്കളുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രളയം കനത്ത നാശനഷ്ടങ്ങള്‍ വിതച്ച മണ്ണഞ്ചേരി പഞ്ചായത്തിലെ കായലോര നിവാസികളെയാണ് നേതാക്കള്‍ ആദ്യം സന്ദര്‍ശിച്ചത്. മല്‍സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ തങ്ങളുടെ ദുരിതം നേതാക്കളോട് വിവരിച്ചു. തുടര്‍ന്ന് നഗരത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ചു.
വളഞ്ഞ വഴി ഗുരുമന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപിലെത്തിയ നേതാക്കളോട് പ്രളയസമയത്ത് എസ്ഡിപിഐ-പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പാര്‍ട്ടിയുടെ പഞ്ചായത്ത് വാര്‍ഡ് അംഗങ്ങളും നല്‍കിയ സേവനങ്ങള്‍ക്ക് നാട്ടുകാര്‍ നന്ദി അറിയിച്ചു.
എല്ലാവിധ സഹായവുമായി പോപുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ഇനിയും രംഗത്തുണ്ടാവുമെന്നു നേതാക്കള്‍ ഉറപ്പു നല്‍കി. മണ്ണഞ്ചേരി പഞ്ചായത്ത് വാര്‍ഡ് അംഗം ഹസീന ബഷീര്‍, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് വാര്‍ഡ് അംഗം ഷീജ നൗഷാദ്, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എം എസ് നവാസ് നൈന, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി എം സാലിം, ജില്ലാ സെക്രട്ടറി റൈഹാനത്ത് സുധീര്‍, പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ പ്രസിഡന്റുമാരായ എ സഫര്‍, സുധീര്‍, സെക്രട്ടറി ഇബ്രാഹീം അനുഗമിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss