|    May 23 Wed, 2018 7:09 am
FLASH NEWS
Home   >  Kerala   >  

എസ്ഡിപിഐ ഡോ.അംബേദ്കര്‍ മാധ്യമപുരസ്‌കാരം ആര്‍ സുനിലിന്;ചടങ്ങില്‍ രാധിക വെമുല മുഖ്യാതിഥി

Published : 28th June 2017 | Posted By: shins

തൃശൂര്‍: എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി വര്‍ഷംതോറും നല്‍കിവരുന്ന ഡോ. അംബേദ്കര്‍ മാധ്യമ അവാര്‍ഡ് ‘മാധ്യമം’ ദിനപത്രത്തിലെ ആര്‍ സുനിലിന്. സാമൂഹിക പ്രതിബദ്ധയുള്ള വിഷയങ്ങള്‍ സമൂഹത്തിലേക്ക് എത്തിക്കുകയും പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിന് തന്റെ മേഖലയെ ഉപയോഗപ്പെടുത്തുകയും ചെയ്തതിനാണ് ആര്‍ സുനിലിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ. അംബേദ്കര്‍ മാധ്യമപുരസ്‌കാരവും രോഹിത് വെമുല ഉപന്യാസ മല്‍സര വിജയികള്‍ക്കുള്ള സമ്മാനദാനവും 30 ന് വൈകീട്ട് മൂന്നിന് തൃശൂര്‍ കേരള സാഹിത്യ അക്കാദമിയില്‍ വെച്ച് നടക്കും. അവാര്‍ഡ് ദാന ചടങ്ങില്‍ രോഹിത് വെമുലയുടെ അമ്മ രാധിക വെമുല മുഖ്യാതിഥിയായിരിക്കും. രോഹിത് വെമുലയുടെ സ്മരണാര്‍ഥം ദലിത് പിന്നോക്ക ജനതയുടെ രാഷ്ട്രീയ മുന്നേറ്റം, പ്രതീക്ഷയും പ്രതിസന്ധിയും വിഷയത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഉപന്യാസ മല്‍സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയവര്‍ക്കുള്ള സമ്മാനദാനം രാധിക വെമുല നിര്‍വഹിക്കും.
പ്രകൃതിയോടുള്ള മനുഷ്യന്റെ കയ്യേറ്റങ്ങളെകുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ച പ്രമുഖ കവിയും സംവിധായകനുമായ ഇഞ്ചക്കാട് ബാലചന്ദ്രനേയും ഡോ. അംബേദ്കര്‍ മാധ്യമ അവാര്‍ഡ് ജേതാവ് ഇ പി കാര്‍ത്തികേയനേയും (മംഗളം, തൃശൂര്‍) ചടങ്ങില്‍ ആദരിക്കും.
പരിപാടി എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി എം കെ ഫൈസി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിക്കും. ജീവന്‍ ടിവി എക്‌സിക്യുട്ടീവ് എഡിറ്റര്‍ പി ജെ ആന്റണി, നാരാദാ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് മാത്യു സാമുവല്‍, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍, സെക്രട്ടറിമാരായ പി കെ ഉസ്മാന്‍, റോയ് അറക്കല്‍, കെ കെ റൈഹാനത്ത്, ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ്, ജില്ലാ ജനറല്‍ സെക്രട്ടറി ഇ എം ലത്തീഫ് പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍, ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ്, ജില്ലാ ജനറല്‍ സെക്രട്ടറി ഇ എം ലത്തീഫ്, അബ്ദുള്‍ റഷീദ് കാളത്തോട് പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss