|    Jun 25 Mon, 2018 2:19 am
FLASH NEWS

എസ്ഡിപിഐ ഡിമാന്‍ഡ് മാര്‍ച്ച് മാറ്റിവച്ചു

Published : 31st May 2018 | Posted By: kasim kzm

മലപ്പുറം: മലപ്പുറത്തോടുള്ള വിദ്യാഭ്യാസ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ എംഎല്‍എ ഓഫിസുകളിലേയ്ക്ക് ജൂണ്‍ 1, 2 തിയ്യതികളില്‍ എസ്ഡിപിഐ നടത്താനിരുന്ന ഡിമാന്റ് മാര്‍ച്ച് മാറ്റിവച്ചു. പകര്‍ച്ചാവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ പൊതുപരിപാടികള്‍ മാറ്റിവയ്ക്കണമെന്ന ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എ പ്ലസ് ജേതാക്കളുള്ള ജില്ലയെന്ന് ആഹ്ലാദിക്കുമ്പോഴും തുടര്‍ പഠനത്തിന് ഇവിടെ സൗകര്യമില്ല.
ജില്ലയില്‍ കാല്‍ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പ്ലസ്‌വണ്‍ പ്രവേശനം ലഭിക്കാതെ പുറത്തിരിക്കേണ്ടി വരും. വിജയികളെ അനുമോദിക്കുന്നതില്‍ മാത്രം മല്‍സരിക്കുന്ന എംഎല്‍എമാര്‍ തുടര്‍പഠനത്തിന് അവസരമൊരുക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് എംഎല്‍എ ഓഫിസുകളിലേയ്ക്ക് ഡിമാന്റ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് അടിയന്തര പ്രാധാന്യം നല്‍കേണ്ടതിനാലാണ് ഡിമാന്റ് മാര്‍ച്ച് മാറ്റിവയ്ക്കുന്നതെന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗം അറിയിച്ചു. ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ അബ്ദുല്‍ മജീദ്, ജലീല്‍ നീലാമ്പ്ര, കൃഷ്ണന്‍ എരഞ്ഞിക്കല്‍, അഡ്വ.സാദിഖ് നടുത്തൊടി, ഡോ. സി എച്ച് അഷ്‌റഫ്, ടി എം ഷൗക്കത്ത്, എ സൈതലവി ഹാജി, മുസ്തഫ, ബീരാന്‍ കുട്ടി, ബാബുമണി  സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss