|    Dec 16 Sat, 2017 1:16 am
FLASH NEWS

എസ്ഡിപിഐ ജില്ലാ മതേതര ഇന്ത്യ സംഗമം ഇന്ന് നെടുങ്കണ്ടത്ത്

Published : 7th October 2016 | Posted By: Abbasali tf

നെടുങ്കണ്ടം: എസ്ഡിപിഐ ദേശീയ കാംപയിനിന്റെ ഭാഗമായ മതേതര സംഗമം ഇന്ന് നെടുങ്കണ്ടത്ത് നടക്കും. മതേതരത്വം ഇന്ത്യയുടെ ജീവനാണ് വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്താന്‍ നമ്മള്‍ ഒന്നിക്കുക എന്ന പ്രമേയവുമായാണ്  എസ്ഡിപിഐ ദേശ വ്യാപകമായി ഒക്ടോബര്‍ രണ്ടുമുതല്‍ എട്ടുവരെ കാംപയിന്‍ സംഘടിക്കുന്നത് . എസ്ഡിപിഐ ഇടുക്കി ജില്ലാ കമ്മിറ്റിയാണ് ജില്ലാ മതേതരതസംഗമം സംഘടിപ്പിച്ചിരിക്കുന്നത്. വൈകുന്നേരം നാലിനു നെടുങ്കണ്ടം പടിഞ്ഞാറേക്കവലയില്‍ നടത്തുന്ന പരിപാടി   സംസ്ഥാനസമിതിയംഗം എ കെ സലാഹുദീന്‍ ഉദ്ഘാടനം ചെയ്യും. പിഎസ് മധു(എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ്),അബ്ദുള്‍ മജീദ്(എസ്ഡിപിഐ ജില്ലാ പ്രസിഡന്റ്), എസ് പുരുഷോത്തമന്‍, എസി ബിജു (ബിഎസ്പി), അബ്ദുള്‍ സലാം കാഞ്ഞാര്‍,അന്‍വര്‍ ഹുസൈന്‍ (പോപുലര്‍ ഫ്രണ്ട്), എംസി ഷാജി (ആര്‍എസ്പി), റെജി (സിഎസ്ഡിഎസ്), അഡ്വ. ശശി (എസ്എന്‍ഡിപി  ധര്‍മ്മവേദി നെടുങ്കണ്ടം യൂനിറ്റ് പ്രസിഡന്റ)് എന്നി സാംസ്‌കാരികനേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക