|    Dec 17 Mon, 2018 4:31 am
FLASH NEWS

എസ്ഡിപിഐ ജില്ലാ നേതൃസംഗമം ഇന്ന്; മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും

Published : 29th July 2018 | Posted By: kasim kzm

കാസര്‍കോട്: എസ്ഡിപിഐ ബ്രാഞ്ച്, പഞ്ചായത്ത്, മണ്ഡലം ഭാരവാഹികള്‍ മുതല്‍ ജില്ലാ ഭാരവാഹികള്‍, കമ്മിറ്റി അംഗങ്ങള്‍ വരെയുള്ള നേതാക്കള്‍ക്കുള്ള ജില്ലാ നേതൃസംഗമം ഇന്ന് രാവിലെ  ഒമ്പതിന് പഴയ ബസ്സ്റ്റാന്റ് പരിസരത്തെ വ്യാപര ഭവന്‍ ഹാളില്‍ നടക്കും. ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം പതാക ഉയര്‍ത്തും.
സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി നേതൃസംഗമം ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം കെ മനോജ് കുമാര്‍, അഷ്‌റഫ് മൗലവി മുവാറ്റുപുഴ, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയ് അറക്കല്‍, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, മുസ്തഫ കോമേരി, സംസ്ഥാന കമ്മിറ്റി അംഗം കൃഷ്ണന്‍ എരിഞ്ഞിക്കല്‍, ഡോ.സി എച്ച് അഷ്‌റഫ്, ഇ എസ് ഖാജാ ഹുസയ്ന്‍, എന്‍ യു അബ്ദുല്‍ സലാം, ശരീഫ് പടന്ന, ഡോ.സി ടി സുലൈമാന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss