|    Aug 24 Thu, 2017 3:51 pm

എസ്ഡിപിഐ ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

Published : 29th November 2016 | Posted By: SMR

കൊച്ചി: ജനജീവിതം ദുസ്സഹമാക്കിയ നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് ഇന്നലെ നടന്ന ഹര്‍ത്താലിനോടനുബന്ധിച്ച്് എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. എറണാകുളം ഹൈക്കോര്‍ട്ട് ജങ്ഷനില്‍നിന്ന് ജെട്ടിക്ക് സമീപത്തുള്ള ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലേക്കാണ് പ്രകടനം സംഘടിപ്പിച്ചത്. റിസര്‍വ് ബാങ്ക് സെന്‍ട്രല്‍ ബോര്‍ഡിലെ 21 മെംബര്‍മാരില്‍ നാലു സ്വകാര്യസ്ഥാപനങ്ങളുടെ മേധാവികളടക്കം മുന്‍കൂട്ടിയറിഞ്ഞ തീരുമാനത്തെയാണ് പ്രധാനമന്ത്രി പൊടുന്നനെ പ്രഖ്യാപിച്ചു ജനത്തെ ദുരിതത്തിലാക്കിയത്. തന്റെ ഇഷ്ടക്കാരായ വന്‍ മുതലാളിമാര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയതിനുശേഷമാണ് മോദി കള്ളപ്പണം തടയുമെന്ന വീരവാദം മുഴക്കുന്നത്. വിദേശത്തേക്ക് കടത്തിയ കോടികള്‍ തിരിച്ചുകൊണ്ടുവരുന്നതില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന നിലയിലാണ് പെരുമാറുന്നത്. വികലമായ തീരുമാനത്തിന്റെ ജാള്യത മറച്ചുവയ്്ക്കാന്‍ അവശയായ സ്വന്തം അമ്മയെ ബാങ്കിലെ ക്യൂവില്‍ നിര്‍ത്തിയും സര്‍വേ പ്രഹസനം നടത്തിയും അദ്ദേഹം കൂടുതല്‍ പരിഹാസ്യനാവുകയാണ്. കാര്യക്ഷമമായ ബദല്‍സംവിധാനം ഒരുക്കുന്നതുവരെ നിരോധിച്ച നോട്ടുകള്‍ സാധുവാക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. പ്രകടനത്തില്‍ ജില്ലാ പ്രസിഡന്റ് ഷെഫീര്‍ മുഹമ്മദ്, ജില്ലാ ജനറല്‍ സെക്രട്ടറി പി പി മൊയ്തീന്‍കുഞ്ഞ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുല്‍ഫിക്കര്‍ അലി, സലാം പറക്കാടന്‍, ഫൈസല്‍ താന്നിപ്പാടം, നാസര്‍ എളമന, ഷിഹാബ്, യൂസഫ്, ഷാനവാസ്, സുധീര്‍, കൊച്ചുണ്ണി, ഷെമീര്‍, റെഷീദ്, കെ എ ഷാജഹാന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക