|    May 24 Wed, 2017 5:26 pm
FLASH NEWS

എസ്ഡിപിഐ ജനപ്രതിനിധികളുടെ സംഗമം ഇന്ന് ആലപ്പുഴയില്‍

Published : 22nd November 2015 | Posted By: SMR

ആലപ്പുഴ: കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകരുടെ സംഗമം പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റ് എ സഈദ് ഉദ്ഘാടനം ചെയ്യും.
ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിന് സമീപമുള്ള റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ ഇന്നു രാവിലെ 10.30ന് ആരംഭിക്കുന്ന സംഗമത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ് അധ്യക്ഷത വഹിക്കും.
വൈസ് പ്രസിഡന്റുമാരായ യഹ്‌യ തങ്ങള്‍, തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, എം കെ മനോജ്കുമാര്‍, എ കെ സലാഹുദ്ദീന്‍, സെക്രട്ടറിമാരായ റോയ് അറക്കല്‍, പി കെ ഉസ്മാന്‍, കെ കെ റൈഹാനത്ത്, എ കെ അബ്ദുല്‍ മജീദ്, ഖജാഞ്ചി ജലീല്‍ നീലാമ്പ്ര പങ്കെടുക്കും. ജനപ്രതിനിധികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനാവശ്യമായ പരിശീലനപരിപാടികളും ഉണ്ടായിരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day