|    Oct 19 Thu, 2017 4:39 pm
FLASH NEWS
Home   >  National   >  

എസ്ഡിപിഐ ക്യാംപയിന്‍: മുംബയില്‍ 25ന് സെമിനാര്‍

Published : 24th December 2015 | Posted By: G.A.G

sdpiമുംബയ് : സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ വര്‍ഗീയ തീവ്രവാദത്തിനെതിരെ രാജ്യവ്യാപകമായി തുടക്കമിട്ട ‘നിവര്‍ന്നു നില്‍ക്കൂ മുട്ടിലിഴയരുത്’ ക്യാംപയിന് മുബൈ നഗരത്തില്‍ ഉജ്വല പ്രതികരണം. ഡിസംബര്‍ 10 മുതല്‍ 31 വരെ നടത്തുന്ന ക്യാംപയിന്റെ ഭാഗമായി പൊതുയോഗങ്ങള്‍, സെമിനാറുകള്‍, ലഘുലേഖ വിതരണം, തെരുവുനാടകങ്ങള്‍ തുടങ്ങിയവ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി മുംബയ് സിഎസ്ടി മറാത്തി പത്രകാര്‍ ഭവന്‍ ഹാളില്‍ 25ന് വൈകീട്ട്് 5ന് നടക്കുന്ന ‘വര്‍ഗീയത രാജ്യം ഭരിക്കുമ്പോള്‍’ സെമിനാറില്‍ എസ് ഡി.പി.ഐ ദേശീയ പ്രസിഡന്റ് എ സയീദ്, ലോക് ശാസന്‍ പ്രക്ഷോഭ സമിതി അധ്യക്ഷന്‍ ജസ്റ്റിസ് ബി ജി കോള്‍സെ പാട്ടീല്‍, ഗുര്‍സിക്ക് മിഷന്‍ നേതാവ് കവ്‌നീത് സിംഗ് തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന്് ഭാരവാഹികള്‍ അറിയിച്ചു. ഭക്ഷണ സ്വാതന്ത്ര്യം, വര്‍ഗീയവല്‍കരണം, ലവ് ജിഹാദ്, തീവ്രവാദ ആരോപണങ്ങള്‍, ദളിതുകള്‍ക്ക്് നേരെയുള്ള ആക്രമണം തുടങ്ങി നിരവധി വിഷയങ്ങളില്‍ വ്യാപകമായ പ്രചാരണം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍  എസ് ഡി പി ഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്, സംസ്ഥാന പ്രസിഡന്റ് സാദിക് ഖുറേഷി, മുംബൈ ജില്ലാ പ്രസിഡന്റ് അംസദ് ഷെയ്ഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക