|    Aug 14 Tue, 2018 9:09 pm
FLASH NEWS

എസ്ഡിപിഐ കൊടുവള്ളി മണ്ഡലം പ്രചാരണജാഥ ആരംഭിച്ചു

Published : 6th August 2018 | Posted By: kasim kzm

കൊടുവള്ളി: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ബഹുജന്‍ രാഷട്രീയത്തെ തകര്‍ക്കാനാവില്ല എന്ന പ്രചരണ കാംപയിന്റെ ഭാഗമായി കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥ മണ്ഡലം പ്രസിഡന്റ് പി ടി അഹമ്മദ് എളേറ്റില്‍ വട്ടോളിയില്‍ ഉദ്ഘാടനം ചെയ്തു. കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുറസാഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
സിദ്ധീഖ് കരുവന്‍ പോയില്‍, കെ എം അബുബക്കര്‍ സംസാരിച്ചു. ചളിക്കോട്, കത്തമ്മല്‍, ആവിലോറ, പറക്കുന്ന്, പന്നൂര്‍, മുറിവീട്ടില്‍ താഴം, പരപ്പാറ, ഈസറ്റ് കിഴക്കോത്ത് എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കച്ചേരിമുക്കില്‍ സമാപിച്ചു. സമാപന യോഗം ജില്ലാ സെക്രട്ടറി ജലീല്‍ സഖാഫി ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിലെ സ്വീകരണ യോഗങ്ങളില്‍ സിദ്ധീഖ് കരുവന്‍ പോയില്‍, സിറാജ് തച്ചം പോയില്‍, മുനീര്‍ വി എം സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss