|    Nov 17 Sat, 2018 4:56 pm
FLASH NEWS

എസ്ഡിപിഐ കാവലാള്‍ ജാഥ വേണ്ടന്നുവച്ചു

Published : 15th August 2018 | Posted By: kasim kzm

മലപ്പുറം:പ്രകൃതിക്ഷോഭം കാരണം ജനങ്ങള്‍ ദുരിതത്തില്‍ അകപ്പെട്ട സാഹചര്യത്തില്‍ എസ്ഡിപിഐ നേരത്തെ പ്രഖ്യാപിച്ചിരുന്ന കാവലാള്‍ ജാഥ ജില്ലയില്‍ വേണ്ടെന്നുവച്ചു. എന്നാല്‍ സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി എസ്ഡിപിഐ ഓഫിസുകളിലും മറ്റു സ്ഥലങ്ങളിലും രാവിലെ ദേശീയ പതാക ഉയര്‍ത്തുകയും സ്വതന്ത്ര്യ സന്ദേശം നല്‍കുകയും ചെയ്യും.
യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ അഡ്വ.സാദിഖ് നടുത്തൊടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷൗകത്ത് കരുവാരകുണ്ട്, എ സൈതലവി ഹാജി, എം പി മുസ്തഫ,എം ബീരാന്‍ കുട്ടി, ഹംസ മഞ്ചേരി, ടി സിദ്ദീഖ് പങ്കെടുത്തു. ജില്ലയിലെ പല പ്രദേശങ്ങളും വീര്‍പ്പ് മുട്ടി നില്‍ക്കെ സ്വാതന്ത്ര്യ ദിനം ആഘോഷമാക്കുന്നതിന് പകരം ദുരിതബാധിതരെ സഹായിക്കുന്നതിന് പ്രവര്‍ത്തകര്‍ കര്‍മരംഗത്തിറങ്ങേണ്ട സമയമാണിതെന്ന് സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി .എസ്ഡിപിഐ പ്രവര്‍ത്തകര്‍ ശേഖരിച്ച 50 ടണ്ണിലധികം ഭക്ഷ്യവസ്തുക്കള്‍ ദുരിത പ്രദേശങ്ങളിലെത്തിക്കുകയുണ്ടായി.

വൈസ് പ്രസിഡന്റ അഡ്വ.സാദിഖ് നടുത്തൊടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷൗകത്ത് കരുവാരകുണ്ട്, എ സൈതലവി ഹാജി, എം പി മുസ്തഫ,എം ബീരാന്‍ കുട്ടി, ഹംസ മഞ്ചേരി, ടി സിദ്ദീഖ് പങ്കെടുത്തു.മഴക്കെടുതിയില്‍ ജില്ലയിലെ പല പ്രദേശങ്ങളും വീര്‍പ്പ് മുട്ടി നില്‍ക്കെ സ്വാതന്ത്രു ദിനം ആഘോഷമാക്കുന്നതിന് പകരം ദുരിതബാധിതരെ സഹായിക്കുന്നതിന് പ്രവര്‍ത്തകര്‍ കര്‍മരംഗത്തിറങ്ങേണ്ട സമയമാണിതെന്ന് സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.എസ്ഡിപിഐ പ്രവര്‍ത്തകര്‍ ശേഖരിച്ച 50 ടണ്ണിലധികം ഭക്ഷ്യവസ്തുക്കള്‍ ഇതിനകം ദുരിത പ്രദേശങ്ങളിലെത്തിക്കുകയുണ്ടായി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss