|    Jun 23 Sat, 2018 2:08 pm
FLASH NEWS

എസ്ഡിപിഐ കലക്്ടറേറ്റ് ധര്‍ണ ഇന്ന്

Published : 19th December 2017 | Posted By: kasim kzm

ഇടുക്കി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ സവര്‍ണ പ്രീണനം അവസാനിപ്പിക്കുക, പത്തുശതമാനം സാമ്പത്തിക സംവരണം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മുന്നാക്ക ജാതി സംവരണം ഭരണഘടനാവിരുദ്ധം എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ്ഡിപിഐ ഇന്ന് കലക്്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തും. ഇന്നുരാവിലെ 11ന് പൈനാവ് കലക്ടറേറ്റിനു മുന്നില്‍ സംസ്ഥാന സമതിയംഗം വി എം ഫഹദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ മജീദ്, ജില്ലാ ജനറല്‍ സെക്രട്ടറി എം എം മുജീബ്, ജില്ലാ വൈസ് പ്രസിഡന്റ് പി എസ് മധു, എന്‍ കെ അബ്്ദുല്‍ അസീസ് (മെക്ക), പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എം കെ ബഷീര്‍, ദലിത് ആക്ടിവിസ്റ്റ് കെ കെ മണി, സിഎസ്ഡിഎസ് സംസ്ഥാന സമിതിയംഗം റെജി കൂവക്കാട്ടില്‍, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് വി എം ജലീല്‍, എസ്ഡിപിഐ ഇടുക്കി മണ്ഡലം പ്രസിഡന്റ് അജയന്‍ കീരിത്തോട് സംസാരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss