|    Feb 25 Sun, 2018 6:57 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

എസ്ഡിപിഐ കലക്ടറേറ്റ് ധര്‍ണ

Published : 20th December 2017 | Posted By: kasim kzm

തിരുവനന്തപുരം: മുന്നാക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ ഇടതു സര്‍ക്കാരിന്റെ നടപടിയി ല്‍ പ്രതിഷേധിച്ച് എസ്ഡിപിഐ സംസ്ഥാനത്തെ കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തി. മുന്നാക്ക സംവരണം ഭരണഘടനാവിരുദ്ധം, എല്‍ഡിഎഫ് സര്‍ക്കാരിന്റെ സവര്‍ണ പ്രീണനം അവസാനിപ്പിക്കുക, മുന്നാക്ക ജാതിക്കാര്‍ക്ക് ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ ഏര്‍പ്പെടുത്തിയ 10 ശതമാനം സാമ്പത്തിക സംവരണം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ കണ്ണൂരിലും ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ് കുമാര്‍ കോഴിക്കോട്ടും അജ്മല്‍ ഇസ്മായീല്‍ കാസര്‍കോട്ടും സെക്രട്ടറിമാരായ റോയി അറക്കല്‍ കൊല്ലത്തും പി കെ ഉസ്മാന്‍ കോട്ടയത്തും സെക്രേട്ടറിയറ്റ് അംഗങ്ങളായ പി അബ്ദുല്‍ ഹമീദ് മലപ്പുറത്തും കെ കെ അബ്ദുല്‍ ജബ്ബാര്‍ തൃശൂരിലും സംസ്ഥാന സമിതി അംഗങ്ങളായ വി ടി ഇക്‌റാമുല്‍ ഹഖ് എറണാകുളത്തും എം ഫാറൂഖ് പത്തനംതിട്ടയിലും ഇ എസ് ഖാജാ ഹുസയ്ന്‍ ആലപ്പുഴയിലും വി എം ഫഹദ് ഇടുക്കിയിലും എസ് പി അമീര്‍ അലി പാലക്കാട്ടും എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി വയനാടും ധര്‍ണ ഉദ്ഘാടനം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss