|    Sep 19 Wed, 2018 4:55 pm
FLASH NEWS

എസ്ഡിപിഐ കര്‍മ സേനയുടെ സാന്ത്വന പ്രവര്‍ത്തനം

Published : 22nd August 2018 | Posted By: kasim kzm

പാലേരി: അപ്രതീക്ഷിതമായി പെയ്തിറങ്ങിയ ദുരിത പേമാരി മലയോര പ്രദേശത്തെ ഒന്നാകെ പിടിച്ചു കുലുക്കിയപ്പോള്‍ ഒട്ടും പതറാതെ രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ എസ്ഡിപിഐ വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം ശ്രദ്ധ പിടിച്ചു പറ്റി. പ്രളയവും ഉരുള്‍പ്പൊട്ടലും ഏറെ നാശം വിതച്ച മലയോര പ്രദേശങ്ങളില്‍ സദാ സമയവും സജ്ജരായ വളണ്ടിയര്‍മാര്‍ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്്. കഴിഞ്ഞ രണ്ടാഴ്ചയായി പേരാമ്പ്ര മണ്ഡലത്തിലെ എസ്ഡിപിഐയുടെ ആര്‍ജി ടീം കര്‍മ നിരതരാണ്. ഇടിഞ്ഞ് താഴ്ന്നതും ശക്തമായ ഉറവയുള്ളതും അപകടം പതിഞ്ഞിരിക്കുന്നതുമായ നൂറിലധികം കിണറുകള്‍ പന്ത്രണ്ടംഗ സംഘം വൃത്തിയാക്കി. .പേരാമ്പ്ര മണ്ഡലം പ്രസിഡ്‌റഇസ്മാഈല്‍ കമ്മന, ടീം ക്യാപ്റ്റന്‍ അസീസ് മുതുകാട് എന്നിവരുടെ നേതൃത്വത്തില്‍ ഒ ടി അലി, ഹമീദ് എടവരാട്, റഷീദ് എ സി, അന്‍ഷിദ്, ഹമീദ് കടിയങ്ങാട്, സലീം, സാദത്ത് തുടങ്ങിയവരാണ് കര്‍മ സേനയിലുണ്ടായിരുന്നത്. ബലി പെരുന്നാള്‍ സുദിനമായ ഇന്ന് പെരുന്നാള്‍ നമസ്‌ക്കാരത്തിന് ശേഷം കഌനിംഗിനാവശ്യമായ സാമഗ്രികളുമായി ഏറണാകുളത്തേക്ക് പുറപ്പെടും.കൂടുതല്‍ നാശം വിതച്ച ചാലക്കുടി, കൊട്ടിയൂര്‍, ആലുവ, ആലപ്പുഴ, കണ്ണൂര്‍, വയനാട്, കൊട്ടിയൂര്‍, നിലമ്പൂര്‍ മേഖലകളിലും അപകട ഭീഷണിയെ പോലും മുഖവിലക്കടുക്കാതെയാണ് ആര്‍ജി ടീം രംഗത്തിറങ്ങിയത്. അരീക്കോട് ഭാഗത്ത് അപകടം വകവെക്കാതെ രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട തണ്ടര്‍ബോട്ട് ടീം സംഭവ സ്ഥലത്ത് വെച്ച് അഭിനന്ദിച്ചിരുന്നു. ആവശ്യത്തിന് ആഹാരവും കുടിവെള്ളവുമില്ലാതെ ദുരിതമനുഭവിച്ചവരെ രക്ഷപ്പെടുത്തി. ചെങ്ങന്നൂരില്‍ മൃതശരീരം വെള്ളത്തിലൂടെ ഒഴുകി വരുന്നുവെന്ന അഭ്യൂഹം ആശങ്ക പരത്തിയപ്പോള്‍ ബോട്ടുമായി ഇവര്‍ അവിടെയുമെത്തി. ആലുവയിലേക്ക് രക്ഷാ പ്രവര്‍ത്തനത്തിന് രണ്ട് ഫൈബര്‍ വെള്ളങ്ങള്‍ എത്തിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss