|    Sep 26 Wed, 2018 8:27 pm
FLASH NEWS

എസ്ഡിപിഐ കണ്‍വന്‍ഷന്‍

Published : 30th December 2017 | Posted By: kasim kzm

ഇരിട്ടി: ആഭ്യന്തര വകുപ്പില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ഫാഷിസത്തിനെതിരേയുള്ള സിപിഎം േനതാക്കളുടെ പ്രസംഗം കാപട്യമാണെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഉസ്മാന്‍ പെരുമ്പിലാവ്. ഇരിട്ടിയില്‍ എസ്ഡിപിഐ പേരാവൂര്‍ നിയോക മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എസ് നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി ബഷീര്‍, സെക്രട്ടറി പി കെ ഫാറൂഖ്, പി പി അബ്ദുല്ല, കെ സി കാദര്‍കുട്ടി, റാഷിദ് ആറളം, നാലകത്ത് റിയാസ്, പി പി റഫീഖ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss