|    Oct 20 Fri, 2017 12:00 am

എസ്ഡിപിഐ ഓഫിസ് സിപിഎംപ്രവര്‍ത്തകര്‍ തകര്‍ത്തു

Published : 31st October 2016 | Posted By: SMR

വാണിമേല്‍: ഭൂമിവാതുക്കല്‍ ടൗണിലെ എസ്ഡിപിഐ ഓഫിസ് സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തു. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. കെ പി കുഞ്ഞിരാമന്‍ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സിപിഎം സംഘടിപ്പിച്ച പ്രകടനത്തിന് എത്തിയവരാണ് അക്രമാസക്തരായത്. പ്രകടനമായി സമ്മേളന സ്ഥലത്തേക്ക് പോവുന്നതിനിടെ മുസ്‌ലിം ലീഗിന്റെയും എസ്ഡിപിഐയുടെയും ഓഫിസ് പരിസരത്ത് നിന്ന് കല്ലേറുണ്ടായെന്ന് ആരോപിച്ചാണ് പ്രകടനത്തിന്റെ പിന്‍നിരയിലുണ്ടായിരുന്നവര്‍ ഓഫിസിലേക്ക് പാഞ്ഞുകയറി ആക്രമണം അഴിച്ചുവിട്ടത്. കഴിഞ്ഞ ദിവസം സിപിഎം നടത്തിയ പന്തംകൊളുത്തി പ്രകടനത്തിലേക്ക് ചിലര്‍ സ്റ്റീല്‍ ബോംബ് എറിഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ കനത്ത പോലിസ് കാവലിലാണ് പ്രകടനം നടന്നത്. പോലിസ് നോക്കി നില്‍ക്കെയാണ് എസ്ഡിപിഐ ഓഫിസിന് നേരെ ആക്രമണം നടന്നത്. സമീപത്തെ ചില കടകള്‍ക്ക് നേരെ കല്ലേറുമുണ്ടായി.

‘അക്രമികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം’

വാണിമേല്‍: യാതൊരു കാരണവുമില്ലാതെ, പോലിസ് നോക്കിനില്‍ക്കെ എസ്ഡിപിഐ ഓഫിസിലേക്ക് ഇരച്ചുകയറി ബോര്‍ഡ് നശിപ്പിക്കുകയും ഓഫിസിന് കേടുപാടുകള്‍ വരുത്തുകയും ചെയ്ത സിപിഎം പ്രവര്‍ത്തകരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പോലിസ് തയ്യാറാവണമെന്ന് എസ്ഡിപിഐ വാണിമേല്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സിപിഎം നേതാക്കള്‍ മുന്നില്‍ നിന്നു നയിച്ച പ്രകടനമാണ് എസ്ഡിപിഐ ഓഫിസ് അക്രമിച്ചത് എന്നത് അത്യന്തം ഗുരുതരമാണ്. ഇത്തരം ഛിദ്ര ശക്തികളെ ഒറ്റപ്പെടുത്താന്‍ മുഴുവന്‍ സമാധാനപ്രേമികളും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക